ലു​ധി​യാ​ന​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളിസം​ഘ​ത്തി​ന് സ​ഹാ​യ​മേ​കി കെ.​സി. വേ​ണു​ഗോ​പാ​ൽ


പൂ​ച്ചാ​ക്ക​ൽ: അ​ധ്യാ​പ​ന ജോ​ലി​ക്കാ​യി പോ​യി പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ കു​ടു​ങ്ങി​യ എ​ട്ടം​ഗ ​മ​ല​യാ​ളി സം​ഘ​ത്തി​ന് സ​ഹാ​യ​മേ​കി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​ത്തി​യ രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ലാ​ണ് മൂ​ന്നു കു​ട്ടി​ക​ള​ട​ങ്ങു​ന്ന സം​ഘം നാ​ട്ടി​ലെ​ത്തി​യ​ത്.

ഇ​വ​ർ ലു​ധി​യാ​ന​യി​ൽ കു​ടു​ങ്ങി​യ വി​വി​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. രാ​ജേ​ഷാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ശ്ര​ദ്ധി​ൽ​പ്പെടു​ത്തി​യ​ത്. തു​ട​ർ​ന്ന് ലു​ധി​യാ​ന ഡി​സി​സി​യും പ​ഞ്ചാ​ബ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പി.​എ. സിം​ഗ്ല​യും ഇ​ട​പെ​ട്ട് ഡ​ൽ​ഹി വ​രെ​യു​ള്ള യാ​ത്ര​ക്കു​ള്ള സ​ഹാ​യം ചെ​യ്തു കൊ​ടു​ത്തു.

ലു​ധി​യാ​ന​യി​ൽ നി​ന്നു ഡ​ൽ​ഹി വ​രെ​യു​ള്ള വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് മാ​സ​മാ​യി കു​ടു​ങ്ങി​യ സം​ഘം ജന്മനാ​ട്ടി​ലെ​ത്തി.

ചേ​ർ​ത്ത​ല തു​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും മ​ക​നും പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി​യും ര​ണ്ട് മ​ക്ക​ളും കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​മാ​ണ് ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ​ത്.

Related posts

Leave a Comment