സം​സ്ഥാ​ന​ത്ത് ഇ​ന്ന് ലോ​ക്ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ! അ​നു​മ​തി​യു​ള്ള​ത് അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്ക് മാത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ലോ​ക്ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ങ്ങ​ൾ. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്ക് മാ​ത്ര​മാ​ണ്  അ​നു​മ​തി​യു​ള്ള​ത്.

പുറത്തിറങ്ങുന്നവർ യാ​ത്ര​ക​ളു​ടെ ആ​വ​ശ്യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ സ്വ​യം ത​യാ​റാ​ക്കി​യ സാ​ക്ഷ്യ​പ​ത്ര​മോ കൈ​യി​ൽ ക​രു​ത​ണം.

വാ​ക്സി​നേ​ഷ​നു വേ​ണ്ടി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യും യാ​ത്ര ചെ​യ്യു​ന്ന​തി​നു വി​ല​ക്കി​ല്ല.

ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളും ട്രെ​യി​നു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തും. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ള്‍​ക്ക് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നാ​കും.

പ​ഴം, പ​ച്ച​ക്ക​റി, പാ​ൽ, മ​ത്സ്യ-​മാം​സ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ഹോം ​ഡെ​ലി​വ​റി ചെ​യ്യു​ന്ന ഇ–​കൊ​മേ​ഴ്‌​സ്, കൊ​റി​യ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാം.

റ​സ്റ്റ​റ​ന്‍റും ബേ​ക്ക​റി​യും രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ പാ​ഴ്‌​സ​ൽ സം​വി​ധാ​ന​ത്തി​നും ഹോം ​ഡെ​ലി​വ​റി​ക്കും മാ​ത്ര​മാ​യി തു​റ​ക്കാം.

Related posts

Leave a Comment