സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ അ​തി​തീ​വ്ര നി​യ​ന്ത്ര​ണം! ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

വാ​രാ​ന്ത്യ ദി​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു തു​ല്യ​മാ​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​കും ന​ട​പ്പാ​ക്കു​ക. ഇ​വ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കും.

* അ​ത്യാ​വ​ശ്യ​മ​ല്ലാ​തെ യാ​ത്ര​ക്കി​റ​ങ്ങി​യാ​ല്‍ ത​ട​യാ​നും കേ​സെ​ടു​ക്കാ​നും പോ​ലീ​സി​ന് അ​ധി​കാ​രം.

* ദീ​ര്‍​ഘ​ദൂ​ര യാ​ത്ര അ​ത്യാ​വ​ശ്യ​മെ​ങ്കി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യെ ആ​ശ്ര​യി​ക്കാം.

* വി​മാ​ന​ത്താ​വ​ളം, ആ​ശു​പ​ത്രി, വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ ത​ട​സ​മി​ല്ല.

* പാ​ൽ, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, മീ​ൻ, മാ​സം എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാം. പ​ര​മാ​വ​ധി ഡോ​ർ ഡെ​ലി​വ​റി വേ​ണം.

* പ​ച്ച​ക്ക​റി, മീ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ൽ ക​ച്ച​വ​ട​ക്കാ​ർ ര​ണ്ടു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം, ര​ണ്ടു മാ​സ്കു​ക​ളും ക​ഴി​യു​മെ​ങ്കി​ൽ കൈ​യു​റ​യും ധ​രി​ക്ക​ണം

* ആ​ശു​പ​ത്രി​ക​ൾ, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ, ടെ​ലി​കോം, ഐ​ടി, പാ​ൽ, പ​ത്ര​വി​ത​ര​ണം, ജ​ല​വി​ത​ര​ണം, വൈ​ദ്യു​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം.

* ഹോ​ട്ട​ലു​ക​ൾ​ക്കും റ​സ്റ്റ‍​റ​ന്‍റു​ക​ൾ​ക്കും ഹോം ​ഡെ​ലി​വ​റി മാ​ത്രം

* വി​വാ​ഹ, സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ

* തു​ണി​ക്ക​ട​ക​ൾ, ജ്വ​ല്ല​റി​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ തു​റ​ക്കി​ല്ല

* സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കു പോ​കു​ന്ന​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ക്ക​ണം

Related posts

Leave a Comment