സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം:  ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു; പ​യ്യ​ന്നൂ​ർ ബോ​യ്സ് സ്കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ സൈ​മ​ണ്‍ പ​യ്യ​ന്നൂ​രാ​ണു ലോ​ഗോ രൂ​പ​ക​ല്പന ചെയ്തത്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. തൃ​ശൂ​ർ മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ​യാ​ണു ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ബോ​യ്സ് സ്കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ സൈ​മ​ണ്‍ പ​യ്യ​ന്നൂ​രാ​ണു ലോ​ഗോ രൂ​പ​ക​ല്പന ചെ​യ്ത​ത്. 58-ാമ​തു സം​സ്ഥാ​ന ക​ലാ​മേ​ള​യു​ടേ​യും പൂ​ര​നാ​ടി​ന്‍റേയും സാം​സ്കാ​രി​ക ചി​ഹ്ന​ങ്ങ​ൾ ലോ​ഗോ​യി​ൽ സ​ന്നി​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ഴു​പ​തോ​ളം ലോ​ഗോ​ക​ളി​ൽനി​ന്നാ​ണു സൈ​മ​ണ്‍ പ​യ്യ​ന്നൂ​രി​ന്‍റെ ലോ​ഗോ ക​ലോ​ത്സ​വ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ലാ​മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ കെ.​യു. അ​രു​ണ​ൻ, കെ. ​രാ​ജ​ൻ, യു.​ആ​ർ. പ്ര​ദീ​പ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​സു​മ​തി, സ​ബ് ക​ള​ക്ട​ർ രേ​ണു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts