‘ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ന​ന്നാ​യി ഉ​റ​ങ്ങു​ക, ഗ്രീ​ൻ ടീ ​ആ​സ്വ​ദി​ക്കു​ക, ടി​വി കാ​ണു​ക എ​ന്നാ​ൽ ആ​യു​സ് കൂ​ടും’: 101 ാം വയസിലും തന്‍റെ മുത്തശ്ശി ചുറുചുറുക്കോടെ ഇരിക്കാൻ കാരണമിതെന്ന് യുവതി

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​ലി​ഞ്ഞു മു​റു​കി​യൊ​രു സ​മൂ​ഹ​മാ​ണ് ഇ​ന്ന​ത്തെ പു​തു ത​ല​മു​റ. പ​ണ്ടൊ​ക്കെ ന​മ്മു​ടെ പൂ​ർ​വി​ക​ർ പാ​ട​ത്തും പ​റ​ന്പി​ലു​മൊ​ക്കെ​പ്പോ​യി പ​ണി​യെ​ടു​ത്ത് അ​ധ്വാ​നി​ച്ചു ന​ട​ന്നി​രു​ന്ന കാ​ല​ത്തി​ൽ നി​ന്നെ​ല്ലാം മാ​റി മ​നു​ഷ്യ​ൻ ഇ​ന്ന് ഓ​ഫീ​സി​ന്‍റെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​ക്കൂ​ടാ​ൻ ത​ക്ക​താ​യി മാ​റി.

ശ​രീ​ര​ത്തി​നു​ത​കു​ന്ന വ്യാ​യാ​മ​ങ്ങ​ളോ ചി​ട്ട​ക​ളോ പാ​ലി​ക്കാ​ൻ പ​ല​പ്പോ​ഴും അ​മി​ത ജോ​ലി​ഭാ​രം കാ​ര​ണം സാ​ധി​ക്കാ​തെ വ​രു​ന്നു. അ​തി​നാ​ൽ​ത്ത​ന്നെ വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ ഷു​ഗ​ർ പ്ര​ഷ​ർ കൊ​ള​സ്ട്രോ​ൾ പോ​ലെ​യു​ള്ള വി​ല്ല​ൻ​മാ​ർ മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ ഒ​രു അ​നു​വാ​ദ​വും കൂ​ടാ​തെ സ്ഥാ​നം പി​ടി​ക്കും. പി​ന്നെ ഡ​യ​റ്റാ​യി പ​ട്ടി​ണി കി​ട​ക്ക​ലാ​യി.

മ​നു​ഷ്യാ​യു​സ് അ​ൻ​പ​തി​നു മു​ക​ളി​ൽ കി​ട്ടി​യാ​ൽ അ​ത്ര​യും ഭാ​ഗ്യ​മെ​ന്ന് ക​രു​തു​ന്ന ത​ല​മു​റ​യാ​ണ് ഇ​ന്നു​ള്ള​ത്. ടി​വി ക​ണ്ടും സ്നാ​ക്സ് ക​ഴി​ച്ചു​മൊ​ക്കെ സ​മ​യം ചി​ല​വ​ഴി​ക്കു​ക എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ൽ അ​തി​നോ​ട് മു​ഖം തി​രി​ക്കു​ക​യാ​കും ന​മ്മ​ളി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും. എ​ന്നാ​ൽ ഇ​തൊ​ക്കെ​ത്ത​ന്നെ​യാ​ണ് ത​ന്‍റെ 101 -ാം വ​യ​സി​ന്‍റെ ര​ഹ​സ്യ​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ചൈ​ന​ക്കാ​രി​യാ​യ ഒ​രു വ​യോ​ധി​ക.

രാ​ത്രി ര​ണ്ട് മ​ണി വ​രെ ടി​വി ക​ണ്ട് ഇ​രി​ക്ക​ലാ​ണ് ഈ ​മു​ത്ത​ശി​യു​ടെ ശീ​ലം. രാ​വി​ലെ പ​ത്തി​നു ഉ​ണ​രും, ഉ​ട​ൻ ക​ടു​പ്പ​ത്തി​ൽ ഒ​രു ഗ്രീ​ൻ ടീ ​നി​ർ​ബ​ന്ധം. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് ഈ ​പ​തി​വ് ആ​രം​ഭി​ച്ച​ത് എ​ന്ന് അ​വ​രു​ടെ മ​ക​ൾ യാ​വോ സോ​ങ്‌​പിം​ഗ് പ​റ​യു​ന്നു.

ഒ​രു വീ​ഴ്ച​യി​ൽ കൈ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​തി​നാ​ൽ വീ​ട്ടു​ജോ​ലി ചെ​യ്യു​ന്ന​തി​നു മു​ത്ത​ശി​യെ വീ​ട്ടു​കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പ​ക​ൽ​സ​മ​യ​ത്ത് ഒ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത​തി​നാ​ൽ രാ​വി​ലെ കൂ​ടു​ത​ൽ ഉ​റ​ങ്ങാ​നും രാ​ത്രി​യി​ൽ ഉ​ണ​ർ​ന്നി​രി​ക്കാ​നും തു​ട​ങ്ങി. ‘ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ന​ന്നാ​യി ഉ​റ​ങ്ങു​ക, ഗ്രീ​ൻ ടീ ​ആ​സ്വ​ദി​ക്കു​ക ഇ​താ​ണ് ആ​യു​സി​ന്‍റെ ര​ഹ​സ്യ​മെ​ന്നാ​ണ് മു​ത്ത​ശി​യു​ടെ വാ​ദം.

Related posts

Leave a Comment