മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു; ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്ന​തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക​യി​ൽ

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ൽനി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തും പൊ​ഴി​യി​ലു​മാ​യി ന​ങ്കൂ​ര​മി​ടു​ന്ന വ​ള്ള​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണംപോ​കു​ന്ന​ത്.​പൊ​ഴി​യു​ടെ തെ​ക്കേ ക​ര​യി​ലും വ​ട​ക്കേ​ ക​ര​യി​ലു​മാ​യി നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളാ​ണ് ന​ങ്കൂ​ര​മി​ടു​ന്ന​ത്. വ​ള്ള​ങ്ങ​ളി​ലെ വി​ല​പി​ടി​പ്പു​ള്ള എ​ൻജിൻ, കാ​മ​റ, വ​യ​ർ​ലെ​സ് എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്ന​തുമൂ​ലം നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്.

തീ​ര​ദേ​ശ പോ​ലീ​സി​ലും അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ത്ത​തി​നാ​ൽ മോ​ഷ​ണം പ​തി​വാ​കു​ക​യാ​ണെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി.​ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നി​ര​വ​ധി മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ൻജിനു​ക​ളാ​ണ് മോ​ഷ​ണംപോ​യ​ത്.​ര​ണ്ടു വ​ർ​ഷം മു​ൻ​പ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് അ​ഞ്ച് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ​ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.​ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യായെന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.​

രാ​ത്രി​കാ​ല പ​രി​ശോ​ധ​ന പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്കി​യാ​ൽ ഒ​രുപ​രി​ധി​വ​രെ മോ​ഷ​ണ​ത്തി​ന് അ​റു​തി​യാ​കും. സ്വ​ർ​ണം പ​ണ​യം വ​ച്ചും പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ത്തു​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ഈ ​തൊ​ഴി​ലി​നി​റ​ങ്ങു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ വി​ലവ​രു​ന്ന മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​തി​നാ​ൽ ഉ​പ​ജീ​വ​നം ഇ​ല്ലാ​താ​യി ക​ടു​ത്ത സാ​മ്പ​ത്തി​കപ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.

ക​ഴി​ഞ്ഞദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​യി പൊ​ഴി​യി​ലി​ട്ടി​രു​ന്ന തു​മ്പോ​ളി കാ​ക്ക​രി​യി​ൽ സി​ബി​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ധ​ന്യ​മോ​ൾ എ​ന്ന വ​ള്ള​ത്തി​ന്‍റെ യ​മ​ഹ എ​ൻജിൻ മോ​ഷ​ണംപോ​യി. 1,15,000 രൂ​പ വി​ല വ​രു​ന്ന പു​തി​യ എ​ൻജിനാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് എൻജിൻ ന​ഷ്ട​പ്പെ​ട്ട​ത​റി​യുന്നത്. ഉ​ട​മ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

ഏ​താ​നും ദി​വ​സം മു​ൻ​പ് ശി​വ​ശ​ക്തി എ​ന്ന വ​ള്ള​ത്തി​ന്‍റെയും മ​റ്റൊ​രു വ​ള്ള​ത്തി​ന്‍റെയും ര​ണ്ട് യ​മ​ഹ എ​ൻജിനു​ക​ൾ മോ​ഷ​ണംപോ​യി.​ഇ​തി​ലൊ​രെ​ണ്ണം തൊ​ട്ട​ടു​ത്ത ദി​വ​സം പൊ​ഴി​ക്ക് സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട്ടി​ൽനി​ന്ന് ക​ണ്ടെ​ടു​ത്തു.

പ​ല വ​ള്ള​ങ്ങ​ളി​ലും മോ​ഷ​ണശ്ര​മ​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​പ​ല ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ജോ​ലി​ക്കു പോ​കാ​നാ​യി തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​മ്പോ​ഴാ​ണ് എ​ൻജി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണംപോ​യ വി​വ​ര​മ​റി​യു​ന്ന​ത്. ഇ​തു മൂ​ലം നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ​ങ്ങ​ളോ​ളം ജോ​ലി​ക്കു പോ​കാൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.​ത​ങ്ങ​ളു​ടെ ഈ ​ദു​രി​തത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് തൊഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment