യു​എ​സി​ൽ ഇ​ന്ത്യ​ക്കാ​രി ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു; യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ ജോ​ർ​ജി​യ​യി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജോ​ർ​ജി​യ​യി​ലെ ലോ​റ​ൻ​സ്‌​വി​ൽ ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

വി​ജ​യ് കു​മാ​റാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ മീ​നു ഡോ​ഗ്ര (43), ഗൗ​ര​വ് കു​മാ​ർ (33), നി​ധി ച​ന്ദ​ർ (37), ഹ​രീ​ഷ് ച​ന്ദ​ർ (38) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്ന് അ​റ്റ്ലാ​ന്‍റ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സ്ഥി​രീ​ക​രി​ച്ചു.

അ​റ്റ്ലാ​ന്‍റ സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ മൂ​ന്നു കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. വെ​ടി​വ​യ്പ് ന​ട​ന്ന സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു കു​ട്ടി​ക​ൾ അ​ല​മാ​ര​യി​ൽ ഒ​ളി​ച്ചി​രു​ന്നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​തി​ലൊ​രു കു​ട്ടി എ​മ​ർ​ജ​ൻ​സി സ​ർ​വീ​സി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. വി​ജ​യ് കു​മാ​റി​നെ​തി​രെ കൊ​ല​പാ​ത​കം, കു​ട്ടി​ക​ളോ​ടു​ള്ള ക്രൂ​ര​ത ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി.

Related posts

Leave a Comment