അ​വ​സാ​ന നി​യ​മ​വ​ഴി​ക​ളും അ​ട​ഞ്ഞു! വി​ചാ​ര​ണ അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യും ത​ള്ളി; വ​ധ​ശി​ക്ഷ ന​ട​പ്പാ​കാ​ൻ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ ന​ട​പ്പാ​കാ​ൻ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ നി​ർ​ഭ​യ പ്ര​തി​ക​ൾ​ക്കു മു​ന്നി​ലെ അ​വ​സാ​ന നി​യ​മ​വ​ഴി​ക​ളും അ​ട​ഞ്ഞു.

കേ​സി​ലെ വി​ചാ​ര​ണ അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളി​ലൊ​രാ​ൾ ന​ൽ​കി​യ ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ത​ള്ളി. പ്ര​തി​യാ​യ മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്.

കൃ​ത്യം ന​ട​ക്കു​മ്പോ​ൾ താ​ൻ ഡ​ൽ​ഹി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ത​ന്നെ കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​യി​രു​ന്നു മു​കേ​ഷ് സിം​ഗി​ന്‍റെ വാ​ദം. എ​ന്നാ​ൽ മു​കേ​ഷ് സിം​ഗി​ന്‍റെ പു​തി​യ റി​ട്ട് ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി​യും തി​രു​ത്ത​ൽ ഹ​ർ​ജി​യും താ​ൻ അ​ല്ല ന​ൽ​കി​യ​തെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി. ഇ​തോ​ടെ പ്ര​തി​ക​ൾ​ക്കു മു​ന്നി​ലു​ള്ള നി​യ​മ​വ​ഴി​ക​ൾ അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി പ​വ​ൻ ഗു​പ്ത സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന് സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ത​നി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നും അ​തി​നാ​ൽ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ ആ​വ​ശ്യം.

ഇ​ന്ന് അ​ക്ഷ​യ് സിം​ഗി​ന്‍റെ ര​ണ്ടാം ദ​യാ​ഹ​ർ​ജി രാ​ഷ്ട്ര പ​തി​യും ത​ള്ളി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30-നാ​ണ് നാ​ല് പ്ര​തി​ക​ളു​ടെ​യും ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തി​ഹാ​ർ ജ​യി​ലി​ൽ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ ത്തി​യാ​യി​ട്ടു​ണ്ട്.

നി​ർ​ഭ​യ പ്ര​തി​യു​ടെ ഭാ​ര്യ ന​ല്കി​യ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി മാ​റ്റി

ഔറം​ഗ​ബാ​ദ്: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ക്ഷ​യ് സിം​ഗി​ന്‍റെ ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി മാ​ർ​ച്ച് 24-ലേ​ക്ക് മാ​റ്റി.

കേ​സ് ഇ​ന്ന് ബി​ഹാ​റി​ലെ ഔ​റം​ഗ​ബാ​ദ് കോ​ട​തി പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ​രാ​തി​ക്കാ​രി പു​നീ​ത ദേ​വി ഹാ​ജ​രാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ഹ​ർ​ജി മാ​റ്റി​വ​ച്ച​ത്.

ബി​​​​ഹാ​​​​റി​​​​ലെ ന​​​​ബി​​​​ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​യായ പൂനിത ചൊവ്വാഴ്ചയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്.

മാ​​ന​​ഭം​​ഗം ന​​ട​​ത്തി​​യ ആ​​ളു​​ടെ വി​​​​ധ​​​​വ​​​​യാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മി​​​​ല്ലെന്നും ശിക്ഷ നടപ്പാക്കി കഴിഞ്ഞാൽ താൻ വിധവ എന്ന അറിയപ്പെടേണ്ടി വരുമെന്നുമായിരുന്നു ഹർജിയിലെ വാദം.

അതിനാൽ ശിക്ഷ നടപ്പാക്കും മുൻപ് വിവാഹമോചനം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഹർജി സ്വീകരിച്ച കോടതി ഇന്നത്തേക്ക് വാദം കേൾക്കാൻ വച്ചിരുന്നു. എന്നാൽ യുവതി കോടതിയിൽ ഹാജരാകാതിരിക്കുകയായിരുന്നു.

വ​​​​ധ​​​​ശി​​​​ക്ഷ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി പ്ര​​​​തി ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ഹ​​​​ർ​​​​ജി​​​​യെ​​​​ന്ന് ആക്ഷേപം ഉയർന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് നിർഭയ കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇതിനുള്ള ഒരുക്കങ്ങളെല്ലാം തിഹാർ ജയിലിൽ പൂർത്തിയാക്കി കഴിഞ്ഞു.

Related posts

Leave a Comment