ഒരു തുള്ളി നുണഞ്ഞാല്‍ എന്റെ സാറേ…മണിക്കൂറുകളോളം പിന്നെ ഒന്നും കാണില്ല; ലൗ ഡ്രോപ്‌സിന്റെ ഉപയോഗം വര്‍ധിക്കുന്നു; ഉപഭോക്താക്കളില്‍ അധികവും യുവതികള്‍…

കൊച്ചി : യുവ തലമുറ പുതിയ ലഹരികള്‍ തേടി പരക്കം പായുമ്പോള്‍ ലഹരിമാഫിയകള്‍ വീര്യം കൂടിയ ലഹരിമരുന്നുകള്‍ സുലഭമായി ഒഴുക്കുകയാണ്. ഐടി,മോഡലിംഗ്,ബിസിനസ്,സിനിമ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ധാരാളം യുവതികള്‍ ലൗ ഡ്രോപ്സ് (എല്‍.എസ്.ഡി ലായനി) എന്ന ലഹരിയുടെ പിടിയിലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വില കൂടുതലാണെങ്കിലും മറ്റ് മയക്കുമരുന്നുകളെക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് എന്നതിനാലാണ് ഇതിലേക്ക് കൂടുതല്‍പേരും ആകര്‍ഷിക്കപ്പെടുന്നത്. 13തരം കെമിക്കലുകള്‍ ചേര്‍ത്താണ് എല്‍എസ്ഡി ലായനി നിര്‍മിക്കുന്നത്. 10 കെമിക്കലുകള്‍ ഇന്ത്യയില്‍ സുലഭമെങ്കിലും മൂന്നെണ്ണം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് കടത്തിയാണ് ഇവ എത്തിക്കുന്നത്.

ഗോവയില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ് പ്രധാന നിര്‍മാണ കേന്ദ്രം. ഒരു തുള്ളി ലായനി നാല് സ്റ്റാമ്പുകളിലായി ഉപയോഗിക്കാം. റെഡിമെയ്ഡ് എല്‍എസ്ഡി സ്റ്റാമ്പുകളെ അപേക്ഷിച്ച് ഇതിന് വീര്യം കൂടുതലാണ്. ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലാക്കിയാണ് വില്‍പ്പന. ഒരു കുപ്പിയില്‍ 110 തുള്ളി ഉണ്ടാകും.വീര്യം കൂടിയ എല്‍എസ്ഡി ലായനി നിശ്ചിത അളവില്‍ സ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള പ്രത്യേക പേപ്പറില്‍ തുള്ളിതുള്ളിയായി ഒഴിച്ച് നാവില്‍ വച്ച് നുണഞ്ഞാല്‍ ലഹരി മണിക്കൂറുകളോളം നില്‍ക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പെട്ടെന്ന് അറിയാനുമാവില്ല. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് ഇതിന്റെ അടിമകളാകും. അതിനാലാണ് ലൗ ഡ്രോപ്സ് എന്ന പേരില്‍ അറിയപ്പെടുന്നത്. സ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള പ്രത്യേതകരം കടലാസില്‍ മാത്രമേ ലായനി വറ്റിപ്പോകാതെ നില്‍ക്കൂ.

ഏതാനും മാസം മുമ്പ് എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിഷുമായി യുവതിയടക്കം രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവതികളാണ് ഇതിന്റെ മുഖ്യ ഉപയോക്താക്കള്‍ എന്ന് കാര്യം പുറത്തുവന്നത്. ഇവ കൈമാറിയ വയനാട് സ്വദേശിയേയും പിന്നീട് പിടികൂടി. കേരളത്തില്‍ നിന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളും എല്‍എസ്ഡി ലായനിക്കായി ഇയാളെ ബന്ധപ്പെട്ടിരുന്നു. ഗോവയില്‍ നിന്നാണ് ലായനി ഇയാള്‍ കേരളത്തില്‍ എത്തിച്ചിരുന്നത്. ഒരു തുള്ളിക്ക് രണ്ടായിരം മുതലാണ് നിരക്ക്. വിദേശികളുടെ സഹായത്തോടെയാണ് ഇയാള്‍ എല്‍എസ്ഡി ലായനി നിര്‍മിക്കുന്നത്.

Related posts