യുവാവിന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയതിനു ശേഷം സ്വന്തം നഗ്നചിത്രങ്ങള്‍ യഥാര്‍ഥ ഐഡിയിലേക്ക് അയച്ചു; ബന്ധുവായ യുവതിയെ പറ്റിച്ച് കൗമാരക്കാരി അടിച്ചെടുത്തത് 70000 രൂപ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലീലാവിലാസങ്ങള്‍ അമ്പരപ്പിക്കുന്നത്…

തന്റെ നഗ്നചിത്രങ്ങള്‍ പരിചയക്കാരനായ യുവാവിന്റെ കൈയ്യിലുണ്ടെന്നും യുവാവ് അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പണം വേണമെന്നും പറഞ്ഞ് ബന്ധുവായ യുവതിയില്‍ നിന്നും 70000 രൂപ തട്ടിയ കൗമാരക്കാരി പിടിയില്‍.

പരിചയക്കാരനായ യുവാവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി അതില്‍ നിന്ന് സ്വന്തം നഗ്നചിത്രങ്ങള്‍ തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് ഐഡിയിലേക്ക് അയച്ച് തെളിവ് കാണിച്ചാണ് പെണ്‍കുട്ടി ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

കൊച്ചി തോപ്പുംപടിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാനായി സ്വന്തം നഗ്നചിത്രങ്ങളെടുത്തും വ്യാജ ഐഡി നിര്‍മ്മിച്ചും പൊലീസിനെയും വീട്ടുകാരെയും കബളിപ്പിച്ചത്.

പരിചയക്കാരനായ യുവാവ് തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി വരുത്തിത്തീര്‍ക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം.ഇതിനായി യുവാവിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി നിര്‍മ്മിച്ചു. പിന്നീട് സ്വയമെടുത്ത നഗ്നചിത്രങ്ങള്‍ ഈ ഐഡി വഴി തന്റെ യഥാര്‍ത്ഥ ഐഡിയിലേക്ക് അയച്ചു.

പിന്നാലെ ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കും എന്നൊരു ഭീഷണി സന്ദേശവും വ്യാജ ഐഡിയില്‍ നിന്ന് സ്വന്തം ഐഡിയിലേക്ക് അയച്ചു.

ഈ സന്ദേശം കാണിച്ചാണ് ബന്ധുവായ യുവതിയില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനെന്ന വ്യാജേനെ 70,000 രൂപ വാങ്ങിയത്. എന്നാല്‍ പണം നല്‍കിയ ശേഷം യുവതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത് കാണിച്ച് യുവാവിന്റെ പേരില്‍ തോപ്പുംപടി പൊലീസില്‍ പരാതി നല്‍കി.

ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പണം തട്ടാന്‍ താന്‍ മെനഞ്ഞെടുത്ത കഥയാണ് ഇതെന്ന് പെണ്‍കുട്ടി പൊലീസിനോട സമ്മതിച്ചു. പെണ്‍കുട്ടിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related posts