കൊറോണക്കാലത്തെ പ്രണയം ! കാമുകനെ കാണാന്‍ തമിഴ്‌നാട്ടിലേക്ക് പോയ വിദ്യാര്‍ഥിനി കാട്ടുവഴികളിലൂടെ സഞ്ചരിച്ചത് കിലോമീറ്ററുകള്‍; ഒടുവില്‍ പോലീസ് കണ്ടെത്തിയത് മറ്റൊരിടത്തു നിന്ന്…

കൊറോണക്കാലത്ത് പോലീസിന് പിടിപ്പത് പണിയാണ്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാതെ പെരുമാറുന്ന നിരവധി ആളുകളാണ് ഓരോ ദിവസവും പോലീസിന് തലവേദനയാകുന്നത്. അതിനിടയ്ക്ക് ചില പ്രണയങ്ങളും പോലീസിനെ വലയ്ക്കുകയാണ്.

അമ്മയോടു വഴക്കിട്ട ശേഷം കാമുകനെത്തേടി കേരള- തമിഴ്നാട് അതിര്‍ത്തിയിലെ കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ നടന്ന വിദ്യാര്‍ഥിനിയാണ് പോലീസിന്റെ വലച്ചത്.

പെണ്‍കുട്ടി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.പിന്നീട് പോലീസ് സഹായത്തോടെ കൂട്ടുകാരിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പാണു തമിഴ്നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി പാറത്തോട്ടിലെ വീട്ടിലെത്തിയത്.

എന്തോ കാര്യത്തിന് അമ്മയോടു പിണങ്ങിയ പെണ്‍കുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സി.ഐ: പി.കെ.ശ്രീധരന്‍, കെ. ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി.

സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി കണ്ടെത്തി.

തമിഴ്നാട് തേവാരം പോലീസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, പെണ്‍കുട്ടിയുടെ ചിത്രം എന്നിവ ഇ-മെയില്‍ മുഖാന്തരം കൈമാറി.

തമിഴ്നാട് പോലീസ് പെണ്‍കുട്ടി താമസിക്കുന്ന മേഖല കണ്ടെത്തിയ ശേഷം വിവരം നെടുങ്കണ്ടം പോലീസിനെ അറിയിച്ചു.

നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ: പ്രകാശ്, സൂരജ്, സന്തോഷ്, അമ്പിളി എന്നിവരടങ്ങിയ സംഘം തേവാരത്ത് എത്തി.

Related posts

Leave a Comment