ലോ​ക്ക‌്‌ ഡൗ​ൺ ലം​ഘി​ച്ച് വ​ഴി​യി​ൽ ആൾകൂ​ട്ടം; ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകർക്കു നേരെ അസഭ്യവർഷം; യുവാവിനെ പൊക്കി പോലീസ്

നെ​ടു​മ്പാ​ശേ​രി: ലോ​ക്ക‌്‌ ഡൗ​ൺ ലം​ഘി​ച്ച് വ​ഴി​യി​ൽ കൂ​ട്ടം​കൂ​ടി​നി​ന്ന​തു ത​ട​യാ​ൻ ശ്ര​മി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് ത​ട്ടി​ക്ക​യ​റി​യ​യാ​ൾ അ​റ​സ്റ്റി​ൽ. പി​രാ​രൂ​ർ കാ​ച്ച​പ്പി​ള്ളി സോ​ജ​നെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പോ​ലീ​സി​ന്‍റെ ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ക്ക‌്‌ ഡൗ​ൺ ലം​ഘി​ച്ച് ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ൽ കൂ​ട്ടം​കൂ​ടി​യ സം​ഘ​ത്തോ​ട് വീ​ട്ടി​ൽ ക​യ​റാ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​തി ത​ട്ടി​ക്ക​യ​റി​യ​ത്.

സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന കേ​ര​ള എ​പ്പി​ഡ​മി​ക് ഡി​സീ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് എ​ന്ന് നെ​ടു​മ്പാ​ശേ​രി സി​ഐ പി.​എം. ബൈ​ജു, എ​സ്ഐ ഫൈ​സ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment