ക​മ്പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി; എ​ല്‍​എ​സ്ഡി സ്റ്റാ​മ്പും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത് ഇ​ടു​ക്കി​യി​ൽ

തൊ​ടു​പു​ഴ: നി​രോ​ധി​ത രാ​സ​ല​ഹ​രി​യും ഹൈ​ബ്രീ​ഡ് ക​ഞ്ചാ​വും വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി കെ.​പി. അ​ജി​നാ​സ് (19), കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ജി​ത്ത് ( 23) എ​ന്നി​വ​രാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്നു വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച അ​ഞ്ച് എ​ല്‍​എ​സ്ഡി സ്റ്റാ​മ്പും 1.93 ഗ്രാം ​ഹൈ​ബ്രീ​ഡ് ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

തൊ​ടു​പു​ഴ മ​ണ​ക്കാ​ടുനി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​ദേ​ശ​ത്ത് ല​ഹ​രിവി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെത്തു​ട​ര്‍​ന്ന് ഇ​വി​ടെ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് കംപ്യൂ​ട്ട​ര്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​യ​ത്.

പി​ന്നീ​ട് ല​ഹ​രിവി​ല്‍​പ്പ​ന​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. ഇ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ സി​ജോ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment