നാ​യ മു​ട​ന്തി; മു​ത​ലാ​ളി​ക്കു ന​ഷ്ടം 30,000രൂ​പ ! ഒടുവിൽ ആ രഹസ്യം അറിഞ്ഞപ്പോൾ മുതലാളിയുടെ കണ്ണു നിറഞ്ഞു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

റ​സ​ൽ ജോ​ണി​ന്‍റെ പ്രി​യ​പ്പെ​ട്ട നാ​യ​യാ​ണ് ബി​ൽ. അ​പ​ക​ടം പ​റ്റി​യ കാ​ലി​ൽ പ്ലാ​സ്റ്റ​റു​മി​ട്ടു മു​ട​ന്തി​യാ​ണ് റ​സ​ൽ കു​റ​ച്ചു ആ​ഴ്ച​ക​ളാ​യി ന​ട​ക്കു​ന്ന​ത്. പെ​ട്ട​ന്നൊ​രു ദി​വ​സം ത​ന്‍റെ അ​രു​മ​യാ​യ നാ​യ​യും മു​ട​ന്തി ന​ട​ക്കു​ന്ന​തു റ​സ​ൽ ക​ണ്ടു.

ത​ന്നേ​ക്കാ​ൾ ക​ഷ്ട​മാ​യി ഒ​രു മു​ൻ​കാ​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ള്ള അ​വ​ന്‍റെ ന​ട​ത്തം ക​ണ്ടി​ട്ടു റ​സ​ലി​നു സ​ഹി​ച്ചി​ല്ല. ഒ​ടി​യു​ക​യോ മ​റ്റോ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക​യും തോ​ന്നി. അ​തോ​ടെ നാ​യ​യെ​യും കൂ​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്ക്.

ഡോ​ക്ട​ർ​മാ​ർ നാ​യ​യെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​രി​ക്കു​ക​ളൊ​ന്നും കാ​ണു​ന്നി​ല്ല. തു​ട​ർ​ന്ന് എ​ക്സ്റേ എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ക്സ​റേ​യെ​ടു​ത്ത​പ്പോ​ൾ നാ​യ​യു​ടെ കാ​ലി​നു യാ​തൊ​രു പ്ര​ശ്ന​വും കാ​ണാ​നി​ല്ല. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ര​ഹ​സ്യം ഡോ​ക്ട​ർ​മാ​ർ യ​ജ​മാ​നോ​ടു പ​റ​ഞ്ഞ​ത്.

കേ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​നി​റ​ഞ്ഞു. മു​ട​ന്തി ന​ട​ക്കു​ന്ന യ​ജ​മാ​ന​ന്‍റെ അ​വ​സ്ഥ​യി​ൽ സ​ങ്ക​ടം തോ​ന്നി​യി​ട്ടാ​ണ് ബി​ല്ലും അ​ങ്ങ​നെ ന​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത​ത്രേ.

അ​ല്ലാ​തെ റ​സി​ലി​ന്‍റെ കാ​ലി​നു പ്ര​ശ്ന​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​അ​നു​ക​ര​ണം ക​ണ്ടു​പി​ടി​ക്കാ​ൻ റ​സി​ലി​നു ചെ​ല​വാ​യ​ത് 30,000 രൂ​പ​യാ​ണ്.

പ​ണ​മി​ത്തി​രി ചെ​ല​വാ​യാ​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട നാ​യ​യു​ടെ സ്നേ​ഹം അ​തി​നേ​ക്കാ​ൾ പ​ല​മ​ട​ങ്ങാ​ണെ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞെ​ന്ന അ​ഭി​പ്രാ​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.എ​ന്താ​യാ​ലും നാ​യ​യും യ​ജ​മാ​ന​നും ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ങ്ങും വൈ​റ​ലാ​ണ്.

റ​സ​ൽ ത​ന്നെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ ര​ണ്ടു​പേ​രും മു​ട​ന്തി​കൊ​ണ്ട് വീ​ടി​നു​ള​ളി​ലൂ​ടെ​യും പൂ​ന്തോ​ട്ട​ത്തി​ലൂ​ടെ​യും ന​ട​ക്കു​ന്ന​തു കാ​ണാം.

വീ​ഡി​യോ ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട് 20 ല​ക്ഷ​ത്തി​ലേ​റെ​ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ര​ണ്ടു​പേ​രും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടേ​യെ​ന്ന ആ​ശം​സ​ക​ളാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​യു​ന്ന​ത്.

Related posts

Leave a Comment