ആ​പ്പ് വ​ഴി വാ​യ്പ: ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക​സം​ഘം


തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ആ​പ്പ് വ​ഴി വാ​യ്പ ന​ൽ​കി​യു​ള്ള ത​ട്ടി​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ത്ത​ര​വാ​യി.

ക്രൈം ​ബ്രാ​ഞ്ച് എ​റ​ണാ​കു​ളം റേ​ഞ്ച് ഐ ​ജി ഗോ​പേ​ഷ് അ​ഗ​ർ​വാ​ളാ​ണ് സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക. എ​റ​ണാ​കു​ളം റേ​ഞ്ച് ഡി ​ഐ ജി ​കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ, ക്രൈം​ബ്രാ​ഞ്ച് എ​സ്പി മാ​രാ​യ സാ​ബു മാ​ത്യു, എം ​ജെ സോ​ജ​ൻ, ഡി​വൈ​എ​സ്പി​മാ​രാ​യ പി ​വി​ക്ര​മ​ൻ, കെ ​ആ​ർ ബി​ജു, പി ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

ത​ട്ടി​പ്പു​സം​ഘ​ത്തി​ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് സം​ശ​യം ഉ​ള്ള​തി​നാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ്, സി​ബി​ഐ, ഇ​ൻ​റ​ർ​പോ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​യി​രി​ക്കും അ​ന്വേ​ഷ​ണം.

ഓ​ൺ​ലൈ​ൻ വാ​യ്പാ​ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ൾ ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment