മദ്യം വേണ്ടെന്നു പറഞ്ഞാൽ വേണ്ട! മാ​ഹി​യി​ലെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി സീ​ൽ ചെ​യ്തു

മാ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ മാ​ഹി ഉ​ൾ​പ്പെ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ൾ ഈ ​മാ​സം 30 വ​രെ അ​ട​ച്ചി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ത​ട​യു​ന്ന​തി​ന് മാ​ഹി റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​ദേ​ശ​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി സീ​ൽ ചെ​യ്തു.

മ​ദ്യ ഗോ​ഡൗ​ണു​ക​ളും പൂ​ട്ടി സീ​ൽ ചെ​യ്തു. മാ​ഹി ടൗ​ൺ ബാ​റു​ൾ​പ്പെ​ടെ 64 മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളാ​ണ് പൂ​ട്ടി സീ​ൽ ചെ​യ്ത​ത്.

മാ​ഹി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം. ​സെ​ന്തി​ൽ​കു​മാ​ർ, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മെ​ത്തി​യാ​ണ് സീ​ൽ ചെ​യ്ത​ത​ത്.

കേ​ര​ള​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തൊ​ട്ട​ടു​ത്ത ജി​ല്ല​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ മ​ദ്യം വാ​ങ്ങു​വാ​ൻ കൂ​ട്ട​മാ​യി മാ​ഹി​യി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പോ​ലീ​സ് ഇ​വ​രെ തി​രി​ച്ച​യ​ച്ചു.

Related posts

Leave a Comment