ഉടൻ പിടികൂടും? മഹാരാജാസ് കോളജ് ഹോസ്റ്റലിലെ ആയുധശേഖരവുമായി ബന്ധപ്പെട്ട് ര​ണ്ടു​ പേ​രെ ചോ​ദ്യം ചെ​യ്തു; വ്യക്തമായ തെളിവ് ലഭിച്ചെന്ന് പോ​ലീ​സ്

aayudam-maharajasകൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ധ്യാ​പ​ക ഹോ​സ്റ്റ​ലി​ല്‍ നി​ന്നു മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങി പോ​ലീ​സ്. നി​ല​വി​ല്‍ ജി​ല്ല​യ്ക്കു പു​റ​ത്തു താ​മ​സ​മാ​ക്കി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണു ചോ​ദ്യം ചെ​യ്തി​ട്ടു​ള്ള​ത്. സം​ഭ​വ​വു​മാ​യി അ​ധ്യാ​പ​ക ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന​തി​നു തെ​ളി​വി​ല്ലെ​ന്ന് സെ​ന്‍​ട്ര​ല്‍ എ​സ്‌​ഐ  ജോ​സ​ഫ് സാ​ജ​ന്‍ പ​റ​ഞ്ഞു.

മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്യും. മു​റി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ആ​റു വി​ദ്യാ​ര്‍​ഥി​ക​ളോ​ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ര​ണ്ടു പേ​ര്‍ ശ​നി​യാ​ഴ്ച്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ സം​ഭ​വം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ല്‍, ഇ​വ​ര്‍​ക്കു സം​ഭ​വ​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളെ മു​ഴു​വ​ന്‍​പേ​രെ​യും ചോ​ദ്യം ചെ​യ്ത​താ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ആ​യു​ധ​ങ്ങ​ള്‍ മ​റ്റാ​രെ​ങ്കി​ലും മു​റി​യി​ല്‍ കൊ​ണ്ടി​ട്ട​താ​ണോ എ​ന്ന രീ​തി​യി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​വെ​ന്നും സൂ​ച​ന​യു​ണ്ട്.

ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ നി​ല​യി​ലെ മു​റി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന അ​ധ്യാ​പ​ക​രി​ല്‍​നി​ന്നും നേ​ര​ത്തേ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ന​ടു​ത്തു​ള്ള എം​സി​ആ​ര്‍​വി ഹോ​സ്റ്റ​ലി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ 19 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു താ​ല്‍​ക്കാ​ലി​ക​മാ​യി അ​ധ്യാ​പ​ക​രു​ടെ ഹോ​സ്റ്റ​ലി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കി​യി​രു​ന്നു. ഒ​ന്നാം നി​ല​യി​ലെ ഇ​വ​ര്‍​ക്ക് അ​നു​വ​ദി​ച്ച 13,14,15 ന​മ്പ​ര്‍ മു​റി​ക​ളി​ല്‍ 14-ാം ന​മ്പ​ര്‍ മു​റി​യി​ല്‍​നി​ന്നാ​ണു പോ​ലീ​സ് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്.

Related posts