ബസിൽ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത യു​വാ​ക്ക​ൾ പി​ടി​യി​ൽ; യാത്രയ്ക്കിടയിൽ തന്നെ പോലീ സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബസ് തടഞ്ഞ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു

arres-policeആ​ല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട ു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ചേ​ർ​ത്ത​ല നെ​ടു​ന്പ്ര​ക്കാ​ട് സ്വ​ദേ​ശി ഉ​ണ്ണി​ക്കു​ട്ട​ൻ, എ​സ്എ​ൽ​പു​രം സ്വ​ദേ​ശി വി​നോ​ദ്കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡ​ൽ​ഹി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ വ​നി​ത​യും ബ​ന്ധു​ക്ക​ളും തി​രു​വ​ല്ല​യി​ൽ ക​ല്യാ​ണ​ത്തി​ന് പോ​യി മ​ട​ങ്ങു​ന്ന​തു​വ​ഴി​യാ​ണ് യു​വാ​ക്ക​ൾ ശ​ല്യം ചെ​യ്ത​ത്. ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ ഇ​വ​ർ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ഇ​രി​ക്ക​വെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ലു​വ ബോ​ർ​ഡാ​യി​രു​ന്നു ആ​ദ്യം ബ​സി​ൽ വ​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട് വൈ​റ്റി​ല ബോ​ർ​ഡ് വ​ച്ച​തോ​ടെ കു​റ​ച്ചാ​ളു​ക​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് യു​വാ​ക്ക​ൾ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പോ​ലീ​സ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബ​സ് ശ​വ​ക്കോ​ട്ട​പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 353 എ ​വ​കു​പ്പ് പ്ര​കാ​രം യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട ്.

Related posts