മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ര​ണ​ക്കു​റ്റി​ക്കു​ള്ള അ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യുഡിഎ​ഫി​ന് കിട്ടിയ എ​ന്‍എ​സ്​എ​സിന്‍റെ പിന്തുണയെന്ന് കൊടിക്കുന്നിൽ


കൊ​ല്ലം: കൊ​ല്ലം നി​യ​മ​സ​ഭാ സീ​റ്റും ആ​ര്‍എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കോ​ണ്‍​ഗ്ര​സ് ന​ല്‍​കു​മെ​ന്ന് ആ​ര്‍എ​സ്പി​യെ പ​രി​ഹ​സി​ച്ചു നി​യു​ക്ത മാ​വേ​ലി​ക്ക​ര എം.​പി​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്. കൊ​ല്ലം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന്ന​ണി മാ​റി​യെ​ത്തി​യ​പ്പോ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട കൊ​ല്ലം ലോ​ക്സ​ഭാ സീ​റ്റ് ആ​ര്‍എ​സ്പി​ക്ക് കൊ​ടു​ക്കാ​മെ​ങ്കി​ല്‍ സിപിഎം പ​ണ്ട് ആ​ര്‍എ​സ്പി​യി​ല്‍ നി​ന്നും ഏ​റ്റെ​ടു​ത്ത കൊ​ല്ലം നി​യ​മ​സ​ഭാ സീ​റ്റും അ​വ​ര്‍​ക്ക് ന​ല്‍​കാ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ പ​രി​ഹാ​സ​രൂ​പേ​ണെ പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍എ​സ്​എ​സ് പി​ന്തു​ണ യുഡിഎ​ഫി​ന് ആ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ര​ണ​ക്കു​റ്റി​ക്കു​ള്ള അ​ടി​യാ​ണ് എ​ന്‍എ​സ്എ​സ് പി​ന്തു​ണ. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ ഓ​ഫീ​സി​ല്‍ സ്വീ​ക​രി​ച്ച​തി​ന് മാ​വേ​ലി​ക്ക​ര എ​ന്‍എ​സ്​എ​സ് യൂ​നി​യ​ന്‍ ഒ​ന്നാ​കെ നേ​തൃ​ത്വം പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ​പ്ര​വേ​ശ​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ന്‍എ​സ്്എ​സി​ന്. അ​തേ നി​ല​പാ​ടാ​ണ് യുഡിഎ​ഫി​നെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Related posts