ഹി​ജാ​ബ് കീ​റി​യെ​റി​ഞ്ഞ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധം ! തെ​രു​വു​ക​ളി​ല്‍ ഇ​ര​മ്പി​യാ​ര്‍​ത്ത് വ​നി​ത​ക​ള്‍; മ​ഹ്‌​സ​യു​ടെ മ​ര​ണ​ത്തി​ല്‍ ഇ​റാ​ന്‍ ക​ത്തു​ന്നു; വീ​ഡി​യോ കാ​ണാം…

ഹി​ജാ​ബ് ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഇ​റാ​നി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത യു​വ​തി മ​രി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം രാ​ജ്യ​ത്താ​ക​മാ​നം വ്യാ​പി​ക്കു​ന്നു.

ഇ​റാ​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി ഹി​ജാ​ബ് വ​ലി​ച്ചു​കീ​റു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്തു. ‘ഏ​കാ​ധി​പ​തി​ക്ക് മ​ര​ണം’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

ചി​ല​ര്‍ മു​ടി​മു​റി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നു. ഇ​സ്ലാ​മി​ക് ഭ​ര​ണം നി​ല​നി​ല്‍​ക്കു​ന്ന ഇ​റാ​നി​ല്‍ സ്ത്രീ​ക​ള്‍ ത​ല മ​റ​യ്ക്കാ​തി​രി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണ്.

പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ കു​ര്‍​ദി​സ്ഥാ​നി​ല്‍​നി​ന്ന് ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം വ​രി​ക​യാ​യി​രു​ന്ന 22കാ​രി​യാ​യ മ​ഹ്സ അ​മീ​നി എ​ന്ന യു​വ​തി​യെ​യാ​ണ് ത​ല ശ​രി​യാ​യി മ​റ​ച്ചി​ല്ലെ​ന്ന​പേ​രി​ല്‍ ചൊ​വ്വാ​ഴ്ച ഇ​റാ​നി​യ​ന്‍ മ​ത പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

പോ​ലീ​സ് വാ​നി​നു​ള്ളി​ല്‍ ഇ​വ​രെ മ​ര്‍​ദി​ച്ചെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, പോ​ലീ​സ് ഇ​തു നി​ഷേ​ധി​ച്ചു. അ​റ​സ്റ്റു​ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക​ഴി​ഞ്ഞ് മ​ഹ്സ​യെ ക​സ്ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ക്കി എ​ന്ന പോ​ലീ​സി​ന്റെ വാ​ദം ബ​ന്ധു​ക്ക​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞു. വെ​ള്ളി​യാ​ഴ്ച യു​വ​തി മ​രി​ച്ച​തോ​ടെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​ക​മാ​കെ സം​ഭ​വം ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment