ഇടിവെട്ട് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നടന്‍ നന്ദു! മേക്കോവര്‍ വീഡിയോ തരംഗമാവുന്നു…

നടന്‍ നന്ദുവിന്റെ പുതിയ മേക്കോവര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നത്.

നന്ദുവിന്റെ സ്റ്റൈലിഷ് മേക്കോവറിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ക്യാമറമാന്‍ മഹാദേവന്‍ തമ്പിയാണ്.

ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഇതേ ലുക്കില്‍ നന്ദു ഒരു സിനിമ ചെയ്യണം എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

മലയാള സിനിമയില്‍ 30 വര്‍ഷമായി സജീവമായ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ നന്ദുവിന്റെ കുടിയന്‍ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നിരവധി മേക്കോവര്‍ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ കൂടിയായ മഹാദേവന്‍ തമ്പി. കുടിയേറ്റ തൊഴിലാളി പെണ്‍കുട്ടിയെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു.

Related posts

Leave a Comment