ആ​യൂ​രി​ലെ ലോ​റി ഡ്രൈ​വ​റുടെ കൊ​ല​; സം​ഭ​വ വി​വ​രം പോ​ലീ​സി​ല​റി​യി​ച്ച ഡ്രൈ​വ​റു​ടെ കാ​ൽ ഒ​ടി​ച്ചു


ചാ​ത്ത​ന്നൂ​ർ: ആ​യൂ​രി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​ർ അ​ജ​യ​ൻ പി​ള്ള​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച ലോ​റി ഡ്രൈ​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം.

ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഡ്രൈ​വ​റു​ടെ കാ​ൽ ഒ​ടി​ഞ്ഞു.കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മു​ട് തി​ങ്ക​ൾ ക​രി​ക്കം കു​ഴി​വി​ള വീ​ട്ടി​ൽ ഷി​ബി​നാ (30)ണ് ​പ​രി​ക്കേ​റ്റ​ത്. ഷി​ബി​നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഇ​ത്തി​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

ക​ണ്ണൂ​രി​ൽ നി​ന്നും ചെ​ങ്ക​ല്ലും ക​യ​റ്റി ചാ​ത്ത​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി. ഇ​ത്തി​ക്ക​ര​യി​ൽ നി​ർ​ത്തി​യി​ട്ടു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ലോ​റി വെ​ളി​ച്ച​മു​ള്ള ഭാ​ഗ​ത്തേ​യ്ക്ക് മാ​റ്റി​യി​ടാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ഷി​ബി​ൻ അ​ത​നു​സ​രി​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ൾ മ​റ്റൊ​രു ലോ​റി ഷി​ബി​ൻ ആ​ദ്യം പാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടു.

പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശം ആ ​ലോ​റി​ക്കാ​രോ​ട്‌ പ​റ​യാ​ൻ ഷി​ബി​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഓ​ട്ടോ​റി​ക്ഷ​യി​ലും ബൈ​ക്കി​ലു​മെ​ത്തി​യ ഏ​ഴം​ഗ ഗു​ണ്ടാ​സം​ഘ​മാ​ണ് ഷി​ബി​നെ ആ​ക്ര​മി​ച്ച​ത്. മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ കാ​ലു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

സി ​സി ടി ​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും അ​ക്ര​മി​ക​ൾ എ​ത്തി​യ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന കി​ട്ടി​യി​ട്ടു​ണ്ട്.​കു​ള​ത്തു​പ്പു​ഴ​യി​ലെ ഡി​വൈ​എ​ഫ്ഐ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഷി​ബി​ൻ.

അ​തേ​സ​മ​യം ആ​യൂ​രി​ൽ ലോ​റി ഡ്രൈ​വ​റെ കു​ത്തി കൊ​ന്ന​ത് ഇ​ത്തി​ക്ക​ര സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്തി​ക്ക​ര സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment