ഇ​ന്ത്യ​യി​ൽ ഹ​ജ്ജ് അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ൽ ഇ​ടി​വ്;  ഇ​നി മൂ​ന്ന് ദി​വ​സം കൂ​ടി;  ഇതുവരെ ലഭിച്ചത് പ​തി​നെ​ട്ടാ​യി​രം പേ​രു​ടെ അ​പേ​ക്ഷ​കൾ മാത്രം

ക​രി​പ്പൂ​ർ: കേ​ര​ളം ഉ​ൾ​പ്പ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മ​റ്റി​ക​ൾ​ക്ക് കീ​ഴി​ലും ഈ ​വ​ർ​ഷം ഹ​ജ്ജ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന് ഇ​നി മൂ​ന്ന് ദി​വ​സം മാ​ത്ര​മി​രി​ക്കെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ആ​കെ ല​ഭി​ച്ച​ത് ഇ​തു​വ​രെ എ​ഴു​പ​ത് ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ്. ക​ഴി​ഞ്ഞ 15 മു​ത​ൽ ആ​രം​ഭി​ച്ച ഹ​ജ്ജ് അ​പേ​ക്ഷ സ്വീ​ക​ര​ണം ഡി​സം​ബ​ർ ഏ​ഴി​ന് അ​വ​സാ​നി​ക്കും. അ​പേ​ക്ഷ​ക​ർ കു​റ​ഞ്ഞ​തോ​ടെ അ​വ​സാ​ന തി​യ്യ​തി കേ​ന്ദ്ര ഹ​ജ്ജ് ക​മ്മ​റ്റി നീ​ട്ടി​യേ​ക്കും.

ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജ് അ​പേ​ക്ഷ​ക​രു​ണ്ടാ​കു​ന്ന കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​രെ ല​ഭി​ച്ച​ത് പ​തി​നെ​ട്ടാ​യി​രം പേ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​ക്കു​ള​ളി​ൽ ത​ന്നെ അ​പേ​ക്ഷ​ക​ർ മു​പ്പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ലെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 95,236 അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ന് പി​റ​കെ അ​പേ​ക്ഷ​ക​രി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള​ള ഗു​ജ​റാ​ത്തി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ​യാ​യി 9000 അ​പേ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാ​ഴ്ച​ക്കു​ള​ളി​ൽ ത​ന്നെ കാ​ൽ ല​ക്ഷം അ​പേ​ക്ഷ​ക​രാ​യി​രു​ന്നു.

57,225 പേ​രാ​ണ് ഗു​ജ​റാ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​വ​രെ അ​പേ​ക്ഷ ന​ൽ​കി​യ​ത് 9100 പേ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 57246 അ​പേ​ക്ഷ​ക​രു​ണ്ടാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജ് ക്വാ​ട്ട ല​ഭി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​തി​നാ​യി​രം അ​പേ​ക്ഷ​ക​രു​ണ്ട്. 51375 അ​പേ​ക്ഷ​ക​രാ​ണ് യു​പി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യി​രു​ന്ന​ത്.
തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​ക്കാ​ർ​ക്ക് നേ​രി​ട്ട് അ​വ​സ​രം ന​ൽ​കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യ​താ​ണ് ഹ​ജ്ജ് അ​പേ​ക്ഷ കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം.

കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ണ്ടാ​വു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ തീ​ർ​ത്ഥാ​ട​ക​ർ അ​ഞ്ചാം വ​ർ​ഷം വ​രെ അ​പേ​ക്ഷി​ച്ചാ​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഹ​ജ്ജ് ന​യ​ത്തി​ൽ അ​ഞ്ചാം വ​ർ​ഷ​ക്കാ​ർ​ക്ക് നേ​രി​ട്ട് അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് ഒ​ഴി​വാ​ക്കി​യ​ത്. 70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള​ള​വ​ർ​ക്കും ഒ​രു സ​ഹാ​യി​ക്കും മാ​ത്ര​മാ​ണ് നേ​രി​ട്ട് അ​വ​സ​രം ന​ൽ​കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന​വ​രെ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​വ​സ​രം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഹ​ജ്ജ് അ​പേ​ക്ഷ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ക്കി​യ​തും അ​പേ​ക്ഷ​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 4,48268 പേ​ർ അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 1,23,700 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. തൊ​ട്ടു മു​ന്പു​ള​ള വ​ർ​ഷം ഇ​ന്ത്യ​യി​ൽ വി​വി​ധ ഹ​ജ്ജ് ക​മ്മി​റ്റി​ക​ൾ​ക്ക് കീ​ഴി​ൽ 4,05,187 അ​പേ​ക്ഷ​ക​രു​ണ്ടാ​യി​രു​ന്നു. ഈ ​വ​ർ​ഷം അ​പേ​ക്ഷ​ക​ർ കു​റ​ഞ്ഞ​ത് കാ​ര​ണം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തി​യ​തി കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി നീ​ട്ടി​യേ​ക്കും.

Related posts