ന​ന്മ​യു​ള്ള ലോ​ക​മേ ഇ​താ…! ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ​ക്ക് ആ​ദ​ര​വർ​പ്പി​ച്ച് ‘മാ​ലാ​ഖ’

ലോ​കം ​മു​ഴു​വ​ൻ കൊ​റോ​ണ വൈ​റ​സ് പ​ര​ത്തു​ന്ന ഭീ​തി​യു​ടെ നി​ഴ​ലി​ൽ നി​ന്നു ര​ക്ഷ​നേ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​തീ​ർ​ക്കു​ക​യാ​ണ് ന​ഴ്സു​മാ​രു​ടെ സേ​വ​നം.

ത​ന്‍റെ നാ​ട് സു​ഖം പ്രാ​പി​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ളെ​ത​ന്നെ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ​ക്ക് ആ​ദ​രവ​ർ​പ്പി​ക്കു​ക​യാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജി​തി​ൻ ബെ​ഥാ​ന്യ​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നൊ​രു​ക്കി​യ മാ​ലാ​ഖ.

ന​ന്മ​യു​ള്ള ലോ​ക​മേ ഇ​താ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ എ​ഴു​തി​യ​തും സം​ഗീ​ത​മൊ​രു​ക്കി​യ​തും സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ ജി​തി​നാ​ണ്. ഷാ​നി ഷൈ​നും ജി​തി​നും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. “എ​നി​ക്കു ര​ണ്ടു ചേ​ച്ചി​മാ​രാ​ണു​ള്ള​ത്- ജി​ൻ​സി​യും ജീ​ന​യും.

ജി​ൻ​സി ദു​ബാ​യി​യി​ലും ജീ​ന പൂ​നെ​യി​ലും ന​ഴ്സു​മാ​രാ​ണ്. ര​ണ്ടു​പേ​രും ഇ​പ്പോ​ൾ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​ണ്. മു​ൻ​പ​ത്തെ​പ്പോ​ലെ എ​പ്പോ​ഴും സം​സാ​രി​ക്കാ​ൻ പ​റ്റി​ല്ലെ​ങ്കി​ലും വി​ളി​ക്കു​ന്പോ​ൾ അ​വി​ടു​ത്തെ അ​വ​സ്ഥ​ക​ൾ പ​റ​യും.

അ​വ​രു​ടെ മാ​ത്ര​മ​ല്ല ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന​വ​രു​ടേ​യും. അ​തൊ​ക്കെ കേ​ട്ട​പ്പോ​ൾ തോ​ന്നി​യ ആ​ദ​ര​വി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഒ​രു വീ​ഡി​യോ ആ​ൽ​ബം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ന​ഴ്സു​മാ​ർ ന​മു​ക്കാ​യി ചെ​യ്യു​ന്ന സേ​വ​ന​ത്തി​ന്‍റെ ആ​ഴം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഈ ​വീ​ഡി​യോ​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്”- ജി​തി​ൻ പ​റ​യു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വീ​ഡി​യോ​യു​ടെ ചി​ത്രീ​ക​ര​ണ​വു​ം മറ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വീ​ട്ടി​ലി​രു​ന്ന് ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ടി​ക് ടോ​ക് ഫെ​യി​മാ​യ അ​നു​രാ​ജ് പ്രീ​ന ദ​ന്പ​തി​ക​ളും മാ​ലാ​ഖ​യു​ടെ ഭാ​ഗ​മാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം മാ​ലാ​ഖ ക​ണ്ട​ത്.

“മാ​ലാ​ഖ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് എ​ല്ലാ​യി​ട​ത്തു നി​ന്നും കി​ട്ടു​ന്ന​ത്. നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ന​ന്ദി​യും സ്നേ​ഹ​വും അ​റി​യി​ച്ചു.

കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും അ​വ​രു​ടെ ഓ​ഫീ​ഷ്യ​ൽ പേ​ജി​ൽ വീ​ഡി​യോ ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്”- ജി​തി​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment