റോഡിലൂടെ നടന്നുപോകുകയായിരുന്ന വൃദ്ധയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചവരുടെ  സിസി ടിവി ദൃശ്യം പൊലീസിന്

നെന്മാ​റ:​വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ഇ​ട​പ്പൊ​റ്റ​യി​ൽ പ​രേ​ത​നാ​യ കു​ട്ടി​വീ​ന്പ​ന്‍റെഭാ​ര്യ ല​ക്ഷ്മി(78) യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല​യാ​ണു യു​വാ​ക്ക​ൾ പൊ​ട്ടി​ച്ചുര​ക്ഷ​പ്പെ​ട്ട​ത്.​ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്ക്ക്ക്ക്ക്ക് 12 നാ​ണ് സം​ഭ​വം. 35വ​യ​സ്സു​തോ​ന്നി​ക്കു​ന്ന ഹെ​ൽ​മെ​റ്റ് ധ​രി​ച്ച​യാ​ളാ​ണു ബൈ​ക്ക്ഓ​ടി​ച്ചി​രു​ന്ന​ത്.

ബൈ​ക്കി​നു പി​ന്നി​ൽ മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ബ​നി​യ​ൻ ധ​രി​ച്ചയു​വാ​വാ​ണു മാ​ല​പൊ​ട്ടി​ച്ച​ത്. ല​ക്ഷ്മി​യു​ടെ വീ​ട്ടി​ൽ നി​ന്നും അ​ടു​ത്തു​ള്ള മ​ക​ന്‍റെവീ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ക​ട​ന്നു​പോ​യ പ്ര​തി​ക​ൾ തി​രി​ച്ചു​വ​ന്നാ​ണുപി​ടി​ച്ചു​പ​റി​ച്ച് മാ​ല ക​വ​ർ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മാ​ല​പൊ​ട്ടി​ച്ച വി​രു​തന്മാ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. നെന്മാ​റ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

Related posts