മ​ല​മ്പു​ഴ ഉ​ദ്യാ​ന​ത്തെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് വി​ക​സി​പ്പി​ക്കാ​ൻ പ​ദ്ധ​തിവേ​ണം; ധ​ന​മ​ന്ത്രി​ക്ക് കത്തെഴുതി വി.എസ്

മ​ല​ന്പു​ഴ: വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത് അ​ന​ന്ത​സാ​ധ്യ​ത​യു​ള്ള മ​ല​ന്പു​ഴ ഉ​ദ്യാ​നം ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി ഒ​രു ബൃ​ഹ​ത്താ​യ ടൂ​റി​സം​പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ണം വ​രു​ന്ന ബ​ജ​റ്റി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം​എ​ൽ​എ​യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ നി​ർ​ദേ​ശി​ച്ചു.

ഈ ​നി​ല​വാ​ര​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ 100 കോ​ടി രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​തു​ക 2020-21 ലെ ​ബ​ജ​റ്റി​ൽ വ​ക​യി​രു​ത്ത​ണം.

മ​ല​ന്പു​ഴ ഉ​ദ്യാ​നം ഈ​വി​ധം വി​ക​സി​ത​മാ​യാ​ൽ അ​ത് ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സം പ​ദ്ധ​തി​യാ​യും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യും മാ​റും. ഉ​പ​രി, ഏ​റെ തൊ​ഴി​ൽ​സാ​ധ്യ​ത​യും ഉ​ള​വാ​കും. ഈ ​പ​ദ്ധ​തി നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പു മ​ന്ത്രി​ക്ക് നേ​ര​ത്തെ ക​ത്തു​ക​ൾ ന​ല്കി​യി​രു​ന്നു.

Related posts

Leave a Comment