തിയറ്ററില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ആ മധ്യവയസ്‌കന്‍ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി, ബെന്‍സ് കാറിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഇയാളുടെ അടുപ്പക്കാരിയെന്ന് സൂചന

എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസുകാരിയെ പീഡിപ്പിച്ച പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് പിടിയിലായത്. ഏപ്രില്‍ 18നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ചങ്ങരംകുളം പോലീസാണ് കേസെടുത്തത്.

തിയറ്ററില്‍ ഇയാള്‍ക്കൊപ്പം മറ്റൊരു സ്ത്രീകൂടി ഉണ്ടായിരുന്നു. ഈ സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നതിന് ഒപ്പമുള്ള സ്ത്രീ ഒത്താശ ചെയ്തു കൊടുക്കുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ഏപ്രില്‍ 26ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആഡംബര കാറിലാണ് പ്രതി തിയറ്ററില്‍ എത്തിയത്. തിയറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സ്ത്രീയും കുട്ടിയും തീയേറ്ററില്‍ എത്തിയ ശേഷമാണ് പ്രതി ബെന്‍സ് കാറിലെത്തിയത്. സ്ത്രീയുടെ സമീപത്തിരുന്ന കുട്ടിയെ മദ്ധ്യവയസ്‌കന്‍ പീഡിപ്പിക്കുന്നത് കാമറയില്‍ കാണാം. ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അവര്‍ പൊലീസിനെ സമീപിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് സംഭവം വിവാദമായതോടെ തിടുക്കത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

Related posts