എല്ലാം കാണുന്നുണ്ടല്ലോ…അകത്ത് എന്തെങ്കിലും ഇട്ടുകൂടേ ! മോശം കമന്റിന് ചുട്ട മറുപടിയുമായി മാളവികാ മേനോന്‍…

അനൂപ് മേനോന്‍ നായകനായി 2012 ല്‍ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് മാളവികാ മേനോന്‍. തുടര്‍ന്ന് നിദ്ര,ഹീറോ എന്നീ ചിത്രങ്ങളിലും വേഷമിട്ട മാളവിക 2013ല്‍ ഇവന്‍ വീരമാതിരി എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി.

മലയാളം,തമിഴ് ഭാഷകളിലായി ഏതാണ്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ മാളവിക മേനോന്‍ അഭിനയിച്ചു കഴിഞ്ഞു. കൂടുതലും സപ്പോര്‍ട്ടിങ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ മാളവികയെ പിന്തുടരുന്നുണ്ട്.

ഇപ്പോഴിതാ മാളവിക പങ്കു വെച്ച ഒരു ചിത്രത്തിന് ഒരാള്‍ ഇട്ട മോശം കമന്റും അതിന് മാളവിക നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

യോഗ ദിനത്തിനോട് അനുബന്ധിച്ചാണ് താരം താന്‍ യോഗ ചെയ്യുന്ന ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്.

എന്നാല്‍ ചിലര്‍ മോശം കമന്റുമായി എത്തുകയായിരുന്നു. എല്ലാം കാണുന്നുണ്ടല്ലോ നിങ്ങള്‍ക്ക് അകത്ത് എന്തെങ്കിലും ധരിച്ചൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇയാള്‍ക്ക് അതെ നാണയത്തില്‍ തന്നെ താരം മറുപടി നല്‍കുകയും ചെയ്തു. ആ ഒരു കണ്ണ് കൊണ്ട് കാണുന്നത് കൊണ്ടാണ് നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നത് എന്നാണ് താരം ഇയാള്‍ക്ക് നല്‍കിയ മറുപടി.

താരത്തിന്റെ മറുപടി ഉടന്‍ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇങ്ങനെ തന്നെയാകണം മറുപടിയെന്നാണ് ആരാധകരുടെ പക്ഷം.

Related posts

Leave a Comment