ജസ്ല മാടശ്ശേരിയ്ക്ക് വിവാഹം ആലോചനയുമായി പൊളി ഫിറോസ് ! എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയി; ഒടുവില്‍ സംഭവിച്ചത്…

വിജയകരമായി മുമ്പോട്ടു പോയിക്കൊണ്ടിരുന്ന സൂപ്പര്‍ റിയാലിറ്റിഷോ ബിഗ്‌ബോസ് മലയാളം സീസണ്‍ 3 കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അപ്രതീക്ഷിതമായി നിര്‍ത്തിവയ്ക്കുകയാണ്.

എന്നാല്‍ ഉടന്‍ തന്നെ ഇതിന്റെ ഗ്രാന്റ് ഫിനാലെ നടക്കും എന്നാണ് അറിയുന്നത്. സീസണ്‍ മൂന്നില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമായിരുന്നു പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്‍.

ഭാര്യ സജ്‌നയ്ക്ക് ഒപ്പമാണ് ഫിറോസ് ഷോയില്‍ എത്തിയത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം പ്രാങ്ക് വീഡിയോകളുമായി സജീവമാണ് ഫിറോസ്…

ഫിറോസും സജ്‌നയും യൂട്യൂബ് ചാനലില്‍ എത്താറുള്ളത് ഷോയിലുണ്ടായിരുന്ന താരങ്ങളെ പറ്റിച്ച് കൊണ്ടാണ്. ബിഗ്‌ബോസ് മൂന്ന് സീസണുകളിലെയും താരങ്ങളെ വിളിച്ച് ഇവര്‍ പ്രാങ്ക് ചെയ്തു.

ഇക്കുറി ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി ജസ്ല മാടശ്ശേരിയെയാണ് ഫിറോസ് വിളിച്ച് പറ്റിച്ചത്.

പേരും ശബ്ദവും മാറ്റി ഒരു മാര്യേജ് പ്രൊപ്പോസല്‍ എന്ന നിലയ്ക്കാണ് ഫിറോസ് വിളിച്ചത്. മറ്റൊരു പേരില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും ജസ്ല താല്‍പര്യമില്ലെന്നായിരുന്നു മറുപടി.

തുടര്‍ന്ന് ബിഗ് ബോസ് 4ലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ആ ഷോ എങ്ങനെയുണ്ടെന്നുമൊക്കെ ജസ്ലയോട് ഫിറോസ് ചോദിച്ചു. കുഴപ്പമില്ല എന്ന് ആയിരുന്നു ജസ്ലയുടെ മറുപടി.

പിന്നെയാണ് പൊളി ഫിറോസാണ് വിളിക്കുന്നതെന്ന് ഫിറോസ് ഖാന്‍ ജസ്ലയെ അറിയിച്ചത്. ഫിറോസിനെ നേരിട്ട് പരിചയമില്ലാത്ത ജസ്ല ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നെ അറിയാമെന്ന് പറഞ്ഞു.

ഒടുവില്‍ ജസ്ലയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ഫിറോസ് കോള്‍ അവസാനിപ്പിച്ചത്. ജസ്ലയുടെ ഇംഗ്ലീഷിനെ കുറിച്ചും ഫിറോസ് എടുത്തുപറഞ്ഞു.

പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയെന്നും ഇങ്ങനെയാണെല്‍ വേറെ ഏതെങ്കിലും ഭാഷ പറയുമായിരുന്നു എന്ന് ഫിറോസ് പറഞ്ഞു.

വിവാദം വിഷയമല്ല വിവാഹമാണ് എനിക്ക് മുഖ്യം എന്ന ക്യാപ്ഷനിലാണ് ഫിറോസ് ജസ്ലയെ പ്രാങ്ക് ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും സംഭവം ഹിറ്റായി എന്നു പറഞ്ഞാല്‍ മതിയല്ലോ…

Related posts

Leave a Comment