പ്രണയത്തിനുവേണ്ടി എല്ലാം ത്യജിച്ചു, അവസാനം കുടുംബജീവിതം നഷ്ടപ്പെട്ടു, മലയാളികളേറെ ഇഷ്ടപ്പെട്ട മാതു വീണ്ടും വിവാഹിതയായി, ഇത്തവണ വരന്‍ തമിഴ് സ്വദേശി, മാതുവിന്റെ ജീവിതം സിനിമക്കഥ പോലെ

മലയാളികളുടെ പ്രിയ നായികയായിരുന്ന നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. ഡോക്ടറാണ് ഇദ്ദേഹം. മാതുവിന്റെ ആദ്യ ഭര്‍ത്താവ് ഡോ. ജേക്കബ് ആണ്. പ്രണയവിവാഹമായിപുന്നു. വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമ വിട്ടിരുന്നു.

പതിനഞ്ചു വര്‍ഷം മുമ്പാണ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത മാതു അമേരിക്കയിലേക്ക് പറന്നത്. എന്നാല്‍, 2012ല്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വിവാഹമോചനത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതാണ് വേര്‍പിരിയാനുള്ള കാരണമെന്നാണ് നടി പറയുന്നത്. വിവാഹമോചിതയായശേഷം മാതു അവിടെ നൃത്തവിദ്യാലയം ആരംഭിച്ചു. 12, 9 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇപ്പോഴും മാതു.

തമിഴ്നാട്ടില്‍ ജനിച്ച മാതു കന്നട സിനിമകളില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാതുവായി മാറുകയായിരുന്നു. അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിയ്ക്കുന്ന മാതുവിന്റെ കഥാപാത്രം. കുട്ടേട്ടന്‍, സദയം, ഏകലവ്യന്‍, ആയുഷ്‌കാലം, തുടര്‍ക്കഥ, സവിധം, അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്. നല്ല അവസരങ്ങള്‍ കിട്ടുമെങ്കില്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുമെന്നാണ് മാതു പറയുന്നത്.

Related posts