സമരം ചാകരയാക്കി കെഎസ്ആർടിസി…!  സ്വകാര്യ ബസ് സമരം രണ്ടാം ദിവസം; പൊതുജനം ‘അഡ്ജസ്റ്റ് ’ചെയ്തു തുടങ്ങി; റൂട്ടുകൾ ക്രമീകരിച്ച്  കളക്ഷൻ കൂട്ടി കോട്ടയം ഡിപ്പോ

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് കട ന്നതോടെ സ്ഥിരം ബസ് യാത്ര ക്കാർ സമരവുമായി പൊരുത്ത പ്പെട്ടു തുടങ്ങി. സമരത്തിനു നേരേ സർക്കാർ പുറം തിരിഞ്ഞതോടെ സമരം നീളാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അത്യാവശ്യ ത്തിനു മാത്രം യാത്ര ചെയ്യുക എന്ന നിലപാടിലേക്ക് പൊതു ജനം മാറുകയാണ്. ഇതോടൊ പ്പം കഴിവതും സ്വന്തം വാഹന ങ്ങൾ യാത്ര ചെയ്യുക എന്ന നില പാടും അവർ സ്വീകരിച്ചു കഴി ഞ്ഞു.
അതേസമയം, കെഎസ്ആർടി സി ബസിൽ തിരക്കു വർധിച്ചു വരികയാണ്. നല്ല രീതിയിൽ കെഎസ്ആർടിസിയുടെ കള ക്ഷൻ കൂടിയിട്ടുണ്ട്.

പ്രധാനമായും ബസ് സമരം ബാധിച്ചിരിക്കുന്നത് ഗ്രാ​മീ​ണ, മ​ല​യോ​ര​മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെയാണ്. സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ജി​ല്ല​യി​ലെ വി​വി​ധ റൂ​ട്ടു​ക​ളി​ൽ കെഎസ്ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യെ​ങ്കി​ലും സ്കൂ​ൾ​ കു​ട്ടി​ക​ളും ജോ​ലി​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി. പ​ല​രും ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ​യു​മാ​ണു ആ​ശ്ര​യി​ച്ച​ത്. ഇ​ന്നു രാ​വി​ലെ​യും കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണു അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല ബ​സ് സ​റ്റോ​പ്പു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ നീ​ണ്ട​നി​ര​യാ​ണു കാ​ണു​ന്ന​ത്.

കോ​ട്ട​യ​ത്തു​നി​ന്നു പ​ത്തോ​ളം ബ​സു​ക​ൾ വി​വി​ധ റൂ​ട്ടു​ക​ളി​ൽ അ​ധി​ക സ​ർ​വീ​സ് ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി വ​ഴി​യു​ള്ള ആ​ല​പ്പു​ഴ സ​ർ​വീ​സു​ക​ൾ കു​മ​ര​കം വ​ഴി സ​ർ​വീ​സ് ന​ട​ത്തി. സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തി​രു​വാ​ർ​പ്പ്, പ​രി​പ്പ്, പാ​ന്പാ​ടി, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു അ​ധി​ക​ സ​ർ​വീ​സു​ക​ൾ ന​ട​ത്തി. പാ​ലാ ഡി​പ്പോ​യി​ൽ​നി​ന്നും അ​യ​ർ​ക്കു​ന്നം വ​ഴി കോ​ട്ട​യ​ത്തി​നും ഈ​രാ​റ്റു​പേ​ട്ട-​കോ​ട്ട​യം റൂ​ട്ടി​ലും അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തി. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കും മു​ട്ടം​വ​ഴി തൊ​ടു​പു​ഴ​യ്ക്കും അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തി.

പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ​നി​ന്നും കോ​ട്ട​യം-​മു​ണ്ട​ക്ക​യ​മാ​യി അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ ച​ങ്ങ​നാ​ശേ​രി, എ​രു​മേ​ലി ഡി​പ്പോ​ക​ളി​ൽ​നി​ന്നും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്കു കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി. വൈ​ക്കം ഡി​പ്പോ​യി​ൽ​നി​ന്നു മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്തെ​ങ്കി​ലും ബ​സു​ക​ൾ കൂ​ടു​ത​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​യി​ല്ല.

ഇ​ന്നു രാ​വി​ലെ മു​ത​ൽ യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ കെഎ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ന​ട​ത്തി​യ​തു പോ​ലെ ത​ന്നെ​യാ​ണു ഇ​ന്നും സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു ഇ​ന്നു കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ജീ​പ്പു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തി​യ​തു യാ​ത്ര​ക്കാ​ർ​ക്കു ആ​ശ്വാ​സ​മാ​യി.

Related posts