‘ഇതൊന്ന് അവസാനിപ്പിക്കൂ’… ചുങ്കത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം മാലിന്യം തള്ളൽ പതിവ്;   ദുർഗന്ധം മൂലം ഇവിടെ നിൽക്കാനാവില്ലെന്ന് യാത്രക്കാർ

കോ​ട്ട​യം: ചു​ങ്കം പാ​ല​ത്തി​നു സ​മീ​പ​ത്തെ വെ​യ്റ്റിം​ഗ് ഷെ​ഡി​നോ​ട് ചേ​ർ​ന്നു മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളിലും ചാ​ക്കു​ക​ളി​ലും കെ​ട്ടി​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടേ​ക്കു മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ടു വ​ന്നു ത​ള്ളു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ​ളി​ഞ്ഞു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​വി​ടെ ബ​സ് കാ​ത്തു​നി​ല്ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല​ത​വ​ണ വാ​ർ​ഡു കൗ​ണ്‍​സി​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നേ​രി​ൽ ക​ണ്ടു പ​രാ​തി ഉ​ന്ന​യി​ച്ചെ​ങ്കി​ലും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ട്ടി​ല്ല. നാ​ളു​ക​ൾ​ക്കു മു​ന്പു​വ​രെ ഇ​വിടം മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന ക​ള​ക്ഷ​ൻ പോ​യി​ന്‍റാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​തി​വാ​യി ഇ​വി​ടേ​ക്കു ത​ള്ളി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ട​പെ​ട്ട് ക​ള​ക്ഷ​ൻ പോ​യി​ന്‍റ് ഇ​വി​ടെ നി​ന്നും മാ​റ്റി.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ ചു​ങ്കം പാ​ല​ത്തി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ ആ​റ്റി​ലേ​ക്കു ത​ള്ളു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts