പതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മൂട്ടി വില്ലനാകുന്നു ! ചിത്രത്തിലെ നായകന്‍ തെലുങ്കിലെ സൂപ്പര്‍താരം;ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും…

പതിറ്റാണ്ടുകള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വീണ്ടും വില്ലന്‍ വേഷം അണിയുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മുക്ക വില്ലനാകുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു സ്‌പൈ ഏജന്റായിട്ടാണ് അഖില്‍ അഭിനയിക്കുന്നത്.

കന്നഡ താരം ഉപേന്ദ്രയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം വില്ലന്‍ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അവസാനം അവര്‍ മമ്മൂക്കയെ ഉറപ്പിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിന്റെ കഥാഗതിയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം. ജൂലൈ 12ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും.

ദി പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂക്കയുടേതായി തീയറ്ററുകളില്‍ എത്തിയത്. രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു. അമല്‍ നീരദ് ഒരുക്കുന്ന ഭീഷ്മപര്‍വമാണ് മമ്മൂക്കയുടെ മറ്റൊരു പുതിയ ചിത്രം.

Related posts

Leave a Comment