വാ​ട്സ്ആ​പ്പ് ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഇ​നി ഗ്രൂ​പ്പ് കോ​ളിം​ഗ് ചെ​യ്യാം

ന്യു​യോ​ർ​ക്ക്: വാ​ട്സ്ആ​പ്പി​ൽ വീ​ഡി​യോ-​വോ​യി​സ് പി​ന്തു​ണ​യോ​ടെ ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു. ഒ​ക്ടോ​ബ​റി​ൽ വി​ക​സി​പ്പി​ച്ച ഗ്രൂ​പ്പ് കോ​ളിം​ഗ് സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച് മേ​യി​ൽ ന​ട​ത്തി​യ ആ​നു​വ​ൽ എ​ഫ്8 ഡെ​വ​ല​പ്പ​ർ കോ​ണ്‍​ഫ​റ​ൻ​സി​ൽ വാ​ട്സ്ആ​പ്പ് ഉ​ട​മ​ക​ളാ​യ ഫേ​സ്ബു​ക്ക് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. പു​തി​യ ഫീ​ച്ച​ർ ലോ​ക​ത്താ​ക​മാ​ന​മു​ള്ള ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​കും. ഒ​രു​നേ​രം നാ​ലു​പേ​രു​മാ​യാ​ണ് ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ൻ ക​ഴി​യു​ക.

ഐ​ഒ​എ​സ് ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ബീ​റ്റ പ​തി​പ്പാ​യി ഗ്രൂ​പ്പ് കോ​ളിം​ഗ് ഫീ​ച്ച​ർ വാ​ട്സ്ആ​പ്പ് നേ​ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ വീ​ഡി​യോ കോ​ൾ, വോ​യ്സ് കോ​ൾ, സം​വി​ധാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് വാ​ട്ട്സ്ആ​പ്പി​ൽ ഉ​ള്ള​ത്. ഗ്രൂ​പ്പ് വോ​യ്സ് കോ​ൾ സൗ​ക​ര്യം കൂ​ടി എ​ത്തു​ന്ന​തോ​ടെ വാ​ട്ട്സ്ആ​പ്പി​ന്‍റെ ഉ​പ​യോ​ഗം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്ന് ക​ന്പ​നി ക​ണ​ക്കു​കൂ​ട്ടു​ന്നു.

സി​ഗ്ന​ൽ കു​റ​ഞ്ഞ​യി​ട​ങ്ങി​ലും മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ഗ്രൂ​പ്പ് കോ​ളിം​ഗ് സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​ളി​ക​ൾ എ​ൻ​ഡ് ടു ​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ രീ​തി​യി​ലാ​വും. പു​തി​യ സം​വി​ധാ​നം ഫോ​ണി​ൽ ല​ഭി​ക്കാ​ൻ ഗൂ​ഗി​ൾ, ആ​പ്പി​ൽ പ്ലേ​സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വേ​ർ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ നി​ല​വി​ൽ 50 പേ​ർ​ക്ക് ഒ​ന്നി​ച്ചു വീ​ഡി​യോ കോ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം ന​ൽ​കു​ന്നു​ണ്ട്. സ്കൈ​പ്പ്- 25, സ്നാ​പ്ചാ​റ്റ്-16, ആ​പ്പി​ൾ ഫേ​സ്ടൈം-32 എ​ന്നി​ങ്ങ​നെ​യും വി​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വീ​ഡി​യോ കോ​ളിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​ന​ൽ​കു​ന്നു.

Related posts