മ​മ്മൂ​ട്ടി ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി ക​ഥ​യെ​ഴു​തു​മോ? മ​മ്മൂ​ട്ടി ന​ൽ​കി​യ സ്പാ​ർ​ക്കി​ൽ ഒ​രു മോ​ഹ​ൻ​ലാ​ൽ ചി​ത്രം; ആ ​സം​ഭ​വം ഇ​ങ്ങ​നെ​…

മ​മ്മൂ​ട്ടി ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി ക​ഥ​യെ​ഴു​തു​മോ? എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ഒ​രു സൂ​പ്പ​ർ ഹി​റ്റ് സി​നി​മ പി​റ​ന്ന​ത് മ​മ്മൂ​ട്ടി ന​ൽ​കി​യ ക​ഥ​യി​ൽ നി​ന്നാ​ണെന്നു ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ.

മ​ല​യാ​ള​സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​മ​ല​ദ​ളം റി​ലീ​സാ​യി​ട്ട് 26 വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ലോ​ഹി​ത​ദാ​സി​ന്‍റെ​യും സി​ബി മ​ല​യി​ലി​ന്‍റെ​യും ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​ത് എ​ന്നു​പ​റ​യാ​വു​ന്ന അ​ഞ്ച് ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ക​മ​ല​ദ​ള​വും ഉ​ണ്ടാ​കും.

എ​ന്നാ​ൽ ഈ ​സി​നി​മ​യു​ടെ ക​ഥ മ​മ്മൂ​ട്ടി ന​ൽ​കി​യ ഒ​രു സ്പാ​ർ​ക്കി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രും വി​ശ്വ​സി​ക്കി​ല്ല. എ​ങ്കി​ലും സ​ത്യ​മാ​ണ​ത്. ക​ഥ​യാ​ലോ​ചി​ച്ച് ത​ല​പു​ക​ച്ചി​രു​ന്ന ലോ​ഹി​ത​ദാ​സി​ന് മ​മ്മൂ​ട്ടി​യാ​ണ് ക​മ​ല​ദ​ള​ത്തി​ന്‍റെ സ്പാ​ർ​ക്ക് ന​ല്കു​ന്ന​ത്. ആ ​സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ നി​ർ​മാ​ണ​ക്ക​ന്പ​നി​യാ​യ പ്ര​ണ​വ​ത്തി​ന് വേ​ണ്ടി ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള​യും ഭ​ര​ത​വും ചെ​യ്തു​ക​ഴി​ഞ്ഞ സ​മ​യം. അ​ടു​ത്ത പ്രൊ​ജ​ക്ടും ചെ​യ്യു​ന്ന​ത് സി​ബി​മ​ല​യി​ൽ ലോ​ഹി​ത​ദാ​സ് ടീം ​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ക​ഥ ഒ​ന്നു​മാ​യി​ട്ടി​ല്ല.

അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു​ദി​വ​സം മ​മ്മൂ​ട്ടി​യു​മാ​യി ലോ​ഹി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്പോ​ൾ “”​പ്ര​ണ​വ​ത്തി​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ക​ഥ​യെ​ന്താ​യി?’ എ​ന്ന് മ​മ്മൂ​ട്ടി ചോ​ദി​ക്കു​ന്നു.​””അ​ബ്ദു​ള്ള​യി​ൽ ഹി​ന്ദു​സ്ഥാ​നി​യും ക​ർ​ണാ​ട്ടി​ക് സം​ഗീ​ത​വും പ​രീ​ക്ഷി​ച്ചു.

ഭ​ര​ത​ത്തി​ൽ ശു​ദ്ധ ക​ർ​ണാ​ട​ക സം​ഗീ​ത​മാ​യി​രു​ന്നു പ​ശ്ചാ​ത്ത​ലം. അ​ടു​ത്ത​ത് ഏ​ത് പി​ടി​ക്കു​മെ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്’’ എ​ന്ന് ലോ​ഹി​ത​ദാ​സ് മ​മ്മൂ​ട്ടി​യോ​ട് പ​റ​ഞ്ഞു.

“​അ​ടു​ത്ത​ത് ക​ഥ​ക​ളി പി​ടി​ക്ക്’’ എ​ന്ന് അ​ല​ക്ഷ്യ​മാ​യി മ​മ്മൂ​ട്ടി ഇ​തി​ന് മ​റു​പ​ടി ന​ൽ​കി.​ മ​മ്മൂ​ട്ടി​യു​ടെ “”​ക​ഥ​ക​ളി പി​ടി​ക്ക്’ എ​ന്ന ആ ​വാ​ച​കം പ​ക്ഷേ ലോ​ഹി​ത​ദാ​സി​ൽ പെ​ട്ടെ​ന്നു​ണ​ർ​ത്തി​യ​ത് ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ സ്മ​ര​ണ​ക​ളാ​ണ്.

അ​ത് ആ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​മ​ല​ദ​ള​ത്തി​ന്‍റെ ക​ഥ​യി​ലേ​ക്കു​ള്ള ആ​ദ്യ സ്പാ​ർ​ക്കാ​യി തീ​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങി​നെ മ​മ്മൂ​ട്ടി​യു​ടെ ഒ​രു വാ​ക്കി​ൽ നി​ന്നു​ണ്ടാ​യ ക​ഥ​യി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി. സി​നി​മ സൂ​പ്പ​ർ ഹി​റ്റും ആ​യി.

Related posts

Leave a Comment