പ്ര​ണ​യം തോ​ന്നി​യി​ട്ടു​ണ്ട്, ഇ​തൊ​ക്കെ സ​ർ​വ​സാ​ധാ​ര​ണ​മ​ല്ലേ..! അ​ത് ആ​രാ​ണെ​ന്ന് തു​റ​ന്ന് പ​റ​യു​മോ എ​ന്ന് അ​വ​താ​ര​ക​ൻ; കിടിലന്‍ മറുപടിയുമായി മം​മ്ത മോ​ഹ​ൻ‌​ദാ​സ്

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​ണ് മം​മ്ത മോ​ഹ​ൻ​ദാ​സ്. 2005 ൽ ​ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത മ​യൂ​ഖം എ​ന്ന മ​ല​യാ​ള​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മം​മ്ത മോ​ഹ​ൻ‌​ദാ​സ് സി​നി​മാ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

പി​ന്നീ​ട് മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ജ​യ​റാം, ദി​ലീ​പ് തു​ട​ങ്ങ​ളി​യ താ​ര​ങ്ങ​ൾ​ക്കെ​ല്ലാം ഒ​പ്പം മം​മ്ത അ​ഭി​ന​യി​ച്ചു

മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും താ​രം തി​ള​ങ്ങി. 2006-ൽ ​തെ​ലു​ങ്കി​ലെ മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ് നേ​ടി​യ മം​മ്ത 2010 ൽ ​ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ഫി​ലിം അ​വാ​ർ​ഡും നേ​ടി.

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ ചി​ത്ര​ത്തി​ൽ ഒ​രു അ​ധ്യാ​പി​ക​യു​ടെ വേ​ഷ​ത്തി​ലാ​ണ് മം​മ്ത എ​ത്തി​യ​ത്.

ചി​ത്ര​ത്തി​ന്‍റെ ക​ഥ ത​ന്നെ മം​മ്ത​യു​ടെ ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്രി​ക​രി​ച്ചാ​ണ് മു​ന്നോ​ട്ട് പോ​വു​ന്ന​ത്.

ചി​ത്രം വ​ൻ വി​ജ​യ​മാ​യ​തോ​ടെ മം​മ്ത ന​ൽ​കു​ന്ന അ​ഭി​മു​ഖ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. അ​ടു​ത്തി​ടെ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് മം​മ്ത ന​ൽ​കി​യ അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത്.

കൂ​ടെ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ട​ന്മാ​രി​ൽ ആ​രോ​ടെ​ങ്കി​ലും പ്ര​ണ​യം തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​ന് തീ​ർ​ച്ച​യാ​യും തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും ഇ​തൊ​ക്കെ സ​ർ​വ​സാ​ധാ​ര​ണ​മ​ല്ലേ എ​ന്നു​മാ​ണ് മം​മ്ത മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​ത് ആ​രാ​ണെ​ന്ന് തു​റ​ന്ന് പ​റ​യു​മോ എ​ന്ന് അ​വ​താ​ര​ക​ൻ ചോ​ദി​ച്ച​പ്പോ​ൾ അ​തി​ന്‍റെ ആ​വ​ശ്യം ഇ​ല്ല എ​ന്നാ​യി​രു​ന്നു ചി​രി​ച്ചു​കൊ​ണ്ടു​ള്ള താ​ര​ത്തി​ന്‍റെ മ​റു​പ​ടി. പു​രു​ഷ​ന്മാ​ർ​ക്കെ​ല്ലാം പ്ര​ണ​യി​നി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും ത​മാ​ശ​യാ​യി പ​റ​ഞ്ഞു.

അ​ഭി​മു​ഖ​ങ്ങ​ളി​ൽ ക​ള്ളം പ​റ​യാ​റു​ണ്ടോ എ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഒ​രി​ക്ക​ലും താ​ൻ ക​ള്ളം പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നൊ​ന്നും പ​റ​യാ​ൻ ക​ഴി​യി​ല്ല​യെ​ന്നും ചി​ല​പ്പോ​ഴൊ​ക്കെ ക​ള്ളം പ​റ​യേ​ണ്ട​താ​യി വ​ന്നി​ട്ടു​ണ്ടെ​ന്നും മം​മ്ത വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment