മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി; ദേ​ഷ്യ​മ​ട​ങ്ങാ​തെ പെ​ൺ​സു​ഹൃ​ത്തി​ന്‍റെ മ​ടി​യി​ലി​രു​ന്ന ര​ണ്ടു വ​യ​സു​കാ​രി​യെ ത​റ​യി​ല​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

മാ​വേ​ലി​ക്ക​ര : മ​ദ്യ​ല​ഹ​രി​യി​ൽ ഇതര സംസ്ഥാന ​തൊ​ഴി​ലാ​ളി പെ​ൺ​സു​ഹൃ​ത്തി​ന്‍റെ മ​ടി​യി​ലി​രു​ന്ന ര​ണ്ടു വ​യ​സു​കാ​രി​യാ​യ മ​ക​ളെ പി​ടി​ച്ചു​വാ​ങ്ങി ത​റ​യി​ല​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​സം സ്വ​ദേ​ശി പ​രി​തോ​ഷ് മൊ​ണ്ടേ​ൽ ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത് റോ​ണ്ട് വാ​ലി യു​ടെ മ​ക​ൾ ദീ​പി​ക​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ർ​ദ​ന​ത്തെു​ട​ർ​ന്ന് ബോ​ധം ന​ഷ്ട​മാ​യ കു​ഞ്ഞി​നെ ദ​മ്പ​തി​ക​ൾ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളു​ടെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്നു​ള്ള പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് പ​രി​തോ​ഷ് മൊ​ണ്ടേ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment