കടയ്ക്കലിലെ മല-മൂത്രവിസർജനം;പ​രീ​ക്ഷാ വേ​ള​യി​ല്‍ കു​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍  ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​ക​ണ​മെ​ന്ന ഉത്തരവ് ഇറക്കി   വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ക​ട​യ്ക്ക​ൽ: പ​രീ​ക്ഷ വേ​ള​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ല്ലാ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​ന്ന​ലെ വൈകുന്നേരം വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​ണ് ഇ​റ​ക്കി​യ​ത്.

ക​ട​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നു പ​റ​ഞ്ഞി​ട്ടും ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​ന്‍ അ​നു​വ​ധി​ച്ചി​ല്ല​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ്‌ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

അ​ദ്ധ്യ​പി​ക വി​ദ്യാ​ര്‍​ഥി​യെ ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​ന്‍ അ​നു​വ​ധി​ക്ക​തി​രു​ന്ന​തോ​ടെ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഇ​ത് സ​ഹി​ച്ച വി​ദ്യാ​ര്‍​ഥി ഒ​ടു​വി​ല്‍ സ്കൂ​ള്‍ യൂ​ണി​ഫോ​മി​ല്‍ ത​ന്നെ മ​ല​മൂ​ത്ര​വി​സ​ര്‍​ജ്ജ​നം ന​ട​ത്തി. സം​ഭ​വം അ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ള്‍ ക​ട​ക്ക​ല്‍ പോ​ലീ​സി​നും മ​നു​ഷ്യ​വ​കാ​ശ ക​മീ​ഷ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. അ​ദ്ധ്യാ​പി​ക​യു​ടെ ന​ട​പ​ടി​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts