അപരാധം എന്തു ചെയ്തു ഞാന്‍ ! വളര്‍ത്തുനായയെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്‌കൂട്ടറിനു പിന്നില്‍ക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച് യുവാവിന്റെ ക്രൂരത…

വളര്‍ത്തു മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതകള്‍ക്ക് അവസാനമില്ല. ഉപേക്ഷിക്കുന്നതിനു മുമ്പ് വളര്‍ത്തുനായയെ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയും ഇരുചക്രവാഹനത്തിന് പിന്നില്‍ കെട്ടി അരക്കിലോമീറ്ററോളം റോഡില്‍ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു.

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇജാസ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

വഡോദരയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് നായയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പല്ലുകള്‍ കൊഴിയുകയും തലക്കും കാലിനും കൈയിനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഷെയ്ക്ക് നായയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചെന്നും റോഡില്‍ കൂടി വാഹനത്തിന് പിന്നില്‍ക്കെട്ടി വലിച്ചഴച്ചെന്നും ദൃക്സാക്ഷി മൊഴി നല്‍കി. സമീപകാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് മൃഗസ്‌നേഹികള്‍ക്കാകെ ആശങ്ക പകരുകയാണ്.

Related posts

Leave a Comment