സ​ഹോ​ദ​ര​നെ സ്‌​കൂ​ട്ട​റി​ല്‍ കെ​ട്ടി​യി​ട്ട് വ​ലി​ച്ചി​ഴ​ച്ച് യു​വാ​വി​ന്റെ ക്രൂ​ര​ത ! പ്ര​തി പി​ടി​യി​ല്‍

രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​രി​ല്‍ സ​ഹോ​ദ​ര​നെ സ്‌​കൂ​ട്ട​റി​ന്റെ പു​റ​കി​ല്‍ കെ​ട്ടി​യി​ട്ടു വ​ലി​ച്ചി​ഴ​ച്ച യു​വാ​വു പി​ടി​യി​ല്‍. ഹ​ന്‍​സ്‌​രാ​ജ് മേ​ഘ്‌​വാ​ള്‍ (35) ആ​ണു പി​ടി​യി​ലാ​യ​ത്.

സ​ഹോ​ദ​ര​നാ​യ മ​നോ​ഹ​ര്‍ മേ​ഘ്‌​വാ​ളി​നോ​ടാ​യി​രു​ന്നു (45) ക്രൂ​ര​ത. ന​ഗൗ​രി​ല്‍ ടൗ​സ​ര്‍ ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണു സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഹ​ന്‍​സ്‌​രാ​ജ് സ്ഥി​രം മ​ദ്യ​പാ​നി​യും സ​ഹോ​ദ​ര​നു​മാ​യി നി​ര​ന്ത​രം സം​ഘ​ര്‍​ഷ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി.

Related posts

Leave a Comment