ഒരു ഉദ്ഘാടനചടങ്ങില്‍ മന്ത്രി ഒരു പെണ്‍കുട്ടിയോട് ചിരിച്ചു എന്നതില്‍ എന്ത് തെറ്റാണ്, അവര്‍ കളിക്കുന്നത് എന്റെ ജീവിതം കൊണ്ട്, മന്ത്രിയുടെ രാജിക്ക് കാരണക്കാരിയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിനെതിരേ പെണ്‍കുട്ടി

sasiമന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍ സംഭാഷണത്തിലെ സ്ത്രീയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ശശീന്ദ്രനെ കുടുക്കിയ സ്ത്രീയെന്ന പേരിലാണ് ഒരു പെണ്‍കുട്ടിയുടെ ചിത്രം പ്രചരിക്കുന്നത്. മന്ത്രിയായിരിക്കേ ശശീന്ദ്രന്‍ ഏതോ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രം വ്യാജമായി പ്രചരിപ്പിച്ചാണ് പെണ്‍കുട്ടിയെ അപമാനിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മംഗളം ടിവി സിഇഒ അജിത്കുമാറിനെതിരേയും പരാതി നല്കിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പെണ്‍കുട്ടിയുടെ ചിത്രം മോശമായി ഷെയര്‍ ചെയ്‌തെന്നാണ് പരാതി.

കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കുകയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് സ്ഥാപനം നടത്തിയ ഒരു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയപ്പോള്‍ നാട മുറിക്കാനായുളള കത്രിക ഉള്‍പ്പെടുന്ന താലം പിടിച്ചത് പെണ്‍കുട്ടിയാണ്. ഈ സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോള്‍ മോശമായി പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ജിയേഷും പരാതി നല്‍കിയിട്ടുണ്ട്. ഫോട്ടോ നിരവധിപേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ഒരു ഉദ്ഘാടനചടങ്ങില്‍ മന്ത്രി ഒരു പെണ്‍കുട്ടിയോട് ചിരിച്ചു എന്നതില്‍ എന്ത് തെറ്റാണ്, എന്ത് സദാചാര പ്രശ്‌നമാണ് ഇവര്‍ കാണുന്നത്? ഈ ചിത്രം സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് അപമാനിതയാക്കപ്പെട്ടുവെന്നും അതുകൊണ്ട് എത്രയും വേഗം ആ ചിത്രം പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പെ്ണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്നു.

തിരൂരങ്ങാടി മേഖലയിലെ ഒരു സ്കൂളിന്റെ കെട്ടിട ഉദ്ഘാടനചടങ്ങില്‍ നാടമുറിക്കുന്നതിനിടെ താലമേന്തി നില്‍ക്കുന്ന പെണ്‍കുട്ടി കത്രികയുമായി ശശീന്ദ്രന്റെ അടുത്തുനില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ അപമാനകരമായ രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എസ്‌ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍ സെല്ലുമായി സഹകരിച്ചാണ് അന്വേഷണം ശക്തമാക്കിയത്. പൊതുപരിപാടിയിലെ ചിത്രം മനപൂര്‍വം പെണ്‍കുട്ടിയെ അപമാനിക്കാന്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ പരാതി നല്‍കിയത്.

Related posts