പ്രായപൂര്‍ത്തിയാകാത്ത മകളോട് അശ്ലീലം പറഞ്ഞതിന് ചോദിക്കാന്‍ ചെന്ന അച്ഛനെ അയല്‍വാസികള്‍ കുത്തിക്കൊന്നു ! ദാരുണമായ സംഭവം നടന്നത് തലസ്ഥാനത്ത്…

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മകളെ അശ്ലീല കമന്റടിച്ച അയല്‍വാസികളെ ചോദ്യം ചെയ്യാനെത്തിയ പിതാവിന് ദാരുണാന്ത്യം. രാകേഷ്(26) എന്ന യുവാവാണ് അയല്‍ക്കാരുടെ കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ പ്രതികളായ രഞ്ജീത്(26), കൃഷ്ണ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ലാല് കൗനിലാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം രാകേഷ് താമസിച്ചിരുന്നത്.

മൂന്ന് വയസുള്ള മകളെ മോശമായ രീതിയില്‍ കൃഷ്ണ കമന്റടിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇത് രാകേഷ് കേള്‍ക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ ഇരുവരെയും പിടിച്ചുമാറ്റി പിന്തിരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം.അര മണിക്കൂറിന് ശേഷം രാകേഷ് ഇക്കാര്യം ചോദിക്കാനായി ഭാര്യയെയും സഹോദരനെയും കൂട്ടി രാകേഷിന്റെ വീട്ടിലെത്തി. എന്നാല്‍ സംസാരം വീണ്ടും വഴക്കിലേക്ക് നീളുകയായിരുന്നു. ഇതിനിടെ രഞ്ജീത്തും, കൃഷ്ണയും ചേര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് രാകേഷിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Related posts