പിന്‍ഭാഗം കുടം പോലെയുണ്ടല്ലോ ! അശ്ലീല കമന്റിട്ടയാള്‍ക്ക് ഇടിവെട്ട് മറുപടി നല്‍കി യുവനടി; അത് കലക്കിയെന്ന് ആരാധകര്‍…

സോഷ്യല്‍ മീഡിയ എന്നത് ആളുകള്‍ക്ക് പരസ്പരം സംവദിക്കാനുള്ള ഇടമാണെങ്കിലും പലപ്പോഴും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരിടമായി ഇത് മാറാറുണ്ട്. മിക്കവാറും സെലിബ്രിറ്റികള്‍ക്കു നേരെയാകും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍. ഒന്നുകൂടി ചുരുക്കിയാല്‍ സിനിമനടിമാരാണ് ഇത്തരത്തില്‍ അക്രമണത്തിനിരയാകുന്ന ഏറ്റവും വലിയ വിഭാഗം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും ബോഡി ഷെയിമിംഗ് അനുഭവം നേരിട്ടിരിക്കുകയാണ് യുവനടി മൃണാല്‍ ഠാക്കൂര്‍. സോഷ്യല്‍ മീഡിയയിലുടേയും മറ്റുമായി ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കുന്ന താരമാണ് മൃണാല്‍. എന്നാല്‍ മൃണാലിന് എതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ബോഡി ഷെയിമിം ഗുമെല്ലാം ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ അശ്ലീല ചുവയുള്ള അധിക്ഷേപം നടത്തിയ ആള്‍ക്ക് മൃണാല്‍ നല്‍കിയ മറുപടി വൈറലാകുകയാണ്. കഴിഞ്ഞ ദിവസം കിക് ബോക്‌സിംഗ് ചെയ്യുന്ന തന്റെ വീഡിയോ മൃണാല്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ വീഡിയോയ്ക്ക് കയ്യടിച്ചു കൊണ്ട് സിനിമാ രംഗത്തു നിന്നും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.…

Read More

എജ്ജാതി മറുപടി ! അശ്ലീല കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് പ്രിയാമണിയുടെ മറുപടി…

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. സെലിബ്രിറ്റികളായ സ്ത്രീകളാണ് കൂടുതലും ഇരകളാകുന്നത്. ഇന്‍ബോക്സുകളിലും കമന്റ് ബോക്സുകളിലും അശ്ലീലം വിസര്‍ജ്ജിക്കുന്നവരെ പലപ്പോഴും അവര്‍ അവഗണിക്കും. എന്നാല്‍ ഒരു പരിധി വിടുമ്പോള്‍ ചിലരെങ്കിലും ശക്തമായി പ്രതികരിക്കും. അത്തരത്തില്‍ ഒരു പ്രതികരണത്തിന് മുതിര്‍ന്നിരിക്കുകയാണ് പ്രിയാമണി. തന്റെ പോസ്റ്റില്‍ അശ്ലീല കമന്റിട്ടവന് നല്ല കിടിലന്‍ മറുപടിയാണ് നടി നല്‍കിയത്. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സ്‌മൈലിംഗ് മാന്‍ എന്ന ഐഡിയില്‍ നിന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി നല്‍കിയ മറുപടി ഇങ്ങനെ… ”ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം”- പ്രിയാമണി കുറിച്ചു. എന്തായാലും പിന്നെ കമന്റിട്ടവന്റെ പൊടിപോലും കണ്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

Read More

നിനക്ക് എന്റെ ഭാര്യയെത്തന്നെ കമന്റടിക്കണോടാ ! നടി ശ്രീയ ശരണിന്റെ ഫേസ്ബുക്ക് ലൈവില്‍ അശ്ലീല കമന്റടിച്ച ആരാധകന് ചുട്ട മറുപടിയുമായി ഭര്‍ത്താവ് ആന്ദ്രേ…

ലോക്ക് ഡൗണ്‍ കാലത്ത് സിനിമാതാരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ലൈവുമായി സജീവമാണ്. എന്നാല്‍ ഇത്തരം ലൈവ് വരുമ്പോള്‍ ചിലര്‍ക്ക് അശ്ലീല കമന്റടിക്കാതെ ഇരിക്കപ്പൊറുതിയുണ്ടാവില്ല. ഇത്തരത്തില്‍ നടി ശ്രീയ ശരണിന്റെ ഫേസ്ബുക്ക് ലൈവില്‍ അശ്ലീല കമന്റടിച്ച ആരാധകന് കിട്ടിയത് നല്ല ചുട്ട മറുപടിയാണ്. എന്നാല്‍ മറുപടി നല്‍കിയത് ശ്രീയയുടെ ഭര്‍ത്താവ് ആന്ദ്രേ കോഷീവ് ആണെന്നു മാത്രം. ആരാധകന്റെ കമന്റിനുള്ള മറുപടി കേട്ട് കമന്റിട്ടയാള്‍ മാത്രമല്ല വായിച്ചവരെല്ലാം ഞെട്ടിപ്പോയി. ആന്ദ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു നടി ലൈവില്‍ എത്തിയത്. ലൈവില്‍ ശ്രീയയ്ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു.ശ്രീയ സംസാരം തുടര്‍ന്നു കൊണ്ടിരിക്കെ ഒരു ആരാധകന്‍ നടിയുടെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലകമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ കമന്റ് നടി വായിക്കാനിടയായി. അതുകേട്ടാണ് മറുപടിയുമായി ഭര്‍ത്താവ് ആന്ദ്രേ തന്നെ രംഗത്ത് എത്തിയത്. ‘ഞാന്‍ നിങ്ങളോട് യോജിക്കുന്നു. നിങ്ങള്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ആ ശരീരഭാഗത്തെക്കുറിച്ച് ഇനിയും കൂടുതല്‍ കമന്റുകള്‍…

Read More

പ്രായപൂര്‍ത്തിയാകാത്ത മകളോട് അശ്ലീലം പറഞ്ഞതിന് ചോദിക്കാന്‍ ചെന്ന അച്ഛനെ അയല്‍വാസികള്‍ കുത്തിക്കൊന്നു ! ദാരുണമായ സംഭവം നടന്നത് തലസ്ഥാനത്ത്…

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മകളെ അശ്ലീല കമന്റടിച്ച അയല്‍വാസികളെ ചോദ്യം ചെയ്യാനെത്തിയ പിതാവിന് ദാരുണാന്ത്യം. രാകേഷ്(26) എന്ന യുവാവാണ് അയല്‍ക്കാരുടെ കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ പ്രതികളായ രഞ്ജീത്(26), കൃഷ്ണ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ലാല് കൗനിലാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം രാകേഷ് താമസിച്ചിരുന്നത്. മൂന്ന് വയസുള്ള മകളെ മോശമായ രീതിയില്‍ കൃഷ്ണ കമന്റടിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇത് രാകേഷ് കേള്‍ക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ ഇരുവരെയും പിടിച്ചുമാറ്റി പിന്തിരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം.അര മണിക്കൂറിന് ശേഷം രാകേഷ് ഇക്കാര്യം ചോദിക്കാനായി ഭാര്യയെയും സഹോദരനെയും കൂട്ടി രാകേഷിന്റെ വീട്ടിലെത്തി. എന്നാല്‍ സംസാരം വീണ്ടും വഴക്കിലേക്ക് നീളുകയായിരുന്നു. ഇതിനിടെ രഞ്ജീത്തും, കൃഷ്ണയും ചേര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് രാകേഷിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Read More

‘നിന്റെ വാഷ് ചെയ്യാത്ത ടി-ഷര്‍ട്ട് ഒന്നു തരുമോ? പ്ലീസ്’; കഴുകാത്ത ടി-ഷര്‍ട്ട് ആവശ്യപ്പെട്ട ആരാധകന് നമിതാ പ്രമോദ് കൊടുത്തത് കിടിലന്‍ മറുപടി…

സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്കെതിരേ മോശം കമന്റിടുന്ന നിരവധി ഞരമ്പുരോഗികളുണ്ട്. ഇത്തരത്തില്‍ തനിക്ക് അശ്ലീല കമന്റ് അയച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് നടി നമിത പ്രമോദ്. നിന്റെ വാഷ് ചെയ്യാത്ത ടി-ഷര്‍ട്ട് ഒന്നു തരുമോ? പ്ലീസ് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഒരാളുടെ ചോദ്യം. ഇതിന് ചുട്ട മറുപടിയാണ് നടി കൊടുത്തത്. ‘ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.’ നമിത മറുപടി കൊടുത്തു. നിമിഷങ്ങള്‍ക്കകം നമിതയുടെ മറുപടി വൈറലാവുകയും ചെയ്തു. നമിതയെ അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

Read More

ബോളിവുഡിലെ ഏറ്റവും വിരൂപയായ നടി താനാണെന്നു പറഞ്ഞ ആള്‍ക്ക് ചുട്ട മറുപടി കൊടുത്ത് നടി താപ്‌സി; നടിയുടെ കലക്കന്‍ മറുപടി ഇങ്ങനെ…

സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ചിലര്‍ക്ക് വലിയ ഉത്സാഹമാണ്. പ്രത്യേകിച്ച് സിനിമാ നടികളെ. തന്നെ ട്വിറ്ററിലൂടെ പരിഹസിക്കാന്‍ ശ്രമിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി താപ്‌സി പന്നു. തപ്സിയ്ക്ക് സൗന്ദര്യമില്ലെന്നും ഉടനെ തന്നെ ഫീല്‍ഡ് ഔട്ടാകുമെന്നു പറഞ്ഞയാള്‍ക്കാണ് അതേനാണയത്തില്‍ താപ്സി മറുപടി നല്‍കിയത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ തന്നെ അടയാളപ്പെടുത്തിയ ആളാണ് തപ്സി. എന്നാല്‍ തപ്സി ബോളിവുഡിലെ ഏറ്റവും വിരൂപയായ നടിയാണെന്നും രണ്ടോ മൂന്നോ ചിത്രങ്ങള്‍ക്ക് ശേഷം ഫീല്‍ഡ് ഔട്ട് ആകുമെന്നുമാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. ഉടനെ തന്നെ മറുപടിയുമായി താരം എത്തുകയായിരുന്നു. സഭ്യത ലംഘിക്കാതെ തന്നെ താരം അയാള്‍ക്ക് മറുപടി നല്‍കി. മൂന്ന് ചിത്രങ്ങള്‍ നേരത്തെ തന്നെ താന്‍ ചെയ്ത് കഴിഞ്ഞെന്നും നിങ്ങളെ വേദനിപ്പിച്ചതില്‍ സങ്കടമുണ്ടെന്നും പറഞ്ഞ താപ്സി രണ്ട് ചിത്രങ്ങള്‍ക്ക് കൂടി കരാറില്‍ ഒപ്പിട്ടുണ്ടെന്നും അതുകൊണ്ട് കുറച്ച് കാലം…

Read More