ആരുമില്ലാതെ മകൻ അലയേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കണം; മാനസിക വെല്ലുവിളി നേരിടുന്ന മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മകന്‍റെ മൃതദേഹത്തിനരികെ മരണം കാത്ത് കിടന്നത് നാലുനാൾ

മാനസിക വെല്ലുവിളി നേരിടുന്ന മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മകന്‍റെ മൃതദേഹത്തിനരികെ മരണം കാത്ത് കിടന്നത് നാലുനാൾ. തമിഴ്നാട് ആൽവാർപേട്ടിലാണ് സംഭവം. 44 വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനെ നോക്കാൻ 88 വയസുള്ള പിതാവുമാത്രമായിരുന്നു.

പ്രായാധിക്യം മൂലം മകനെ നോക്കാൻ വിശ്വാനാഥന് കഴിയാതെയായി. തന്‍റെ കാലശേഷം മകനെ ആര് നോക്കും എന്ന ചിന്തയാണ് മകനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 82 കാരനായ വിശ്വനാഥൻ കേന്ദ്രസർക്കാർ ജീവനക്കാരനാ യിരുന്നു. 15 വർഷം മുമ്പ് ഇദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു.

പെൻഷൻ പണം കൊണ്ടായിരുന്നു ഇരുവരും കഴിഞ്ഞു പോന്നിരുന്നത്. പുറത്തെ മറ്റു ഫ്ളാറ്റ് ഉടമകളുമായി അകലം പാലിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. താൻ മരിച്ചുകഴിഞ്ഞാൽ മകൻ ആരോരുമില്ലാതെ അലയേണ്ടി അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് മകനെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ തീരുമാനിച്ചത്.

അമിത ഉറക്ക ഗുളിക നൽകി മകൻ മരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഇതേ ഗുളിക കഴിച്ച് മകനോടൊപ്പം ഒരേ കട്ടിലിൽ‌ വിശ്വനാഥനും കിടന്നു. നാലുനാൾ കഴിഞ്ഞ് ദുർഗന്ധം വമിച്ചു തുടങ്ങിയപ്പോൾ തൊട്ടടുത്ത ഫ്ളാറ്റുകാർ അന്വേഷിച്ചപ്പോഴാണ് ഇവരുടെ ഫ്ളാറ്റിൽ ദുർഗന്ധം വരുന്നതെന്ന് മനസിലായത്. ഉടൻ തന്നെ ഇവർ പോലീസിനെ വിവരമറിച്ചു. പോലീസ് എത്തിപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ജീർണിച്ച് അഴുകിയ മകനോട് ചേർന്ന് കെട്ടിപിടിച്ച നിലയിൽ മരണത്തോട് മല്ലടിച്ച് പിതാവും.ഉടൻ തന്നെ വിശ്വനാഥനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്കെതിരേ കൊലക്കുറ്റത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു

Related posts