ദേഹത്താരോ സ്പര്‍ശിക്കുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി കണ്ടത് കട്ടിലില്‍ ഇരിക്കുന്ന യുവാവിനെ; അര്‍ധരാത്രിയില്‍ അതിസാഹസികമായി പെണ്‍കുട്ടിയുടെ കിടപ്പറയില്‍ കടന്ന യുവാവ് പിടിയിലായതിങ്ങനെ…

പത്തനംതിട്ട: പാതിരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ കട്ടിലില്‍ കയറിയ യുവാവ് പിടിയില്‍. കല്ലറക്കടവ് മാങ്കോട്ട് മേലേതില്‍ ഉണ്ണി(33)യെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ഉണ്ണി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കൊളുത്തിടാതെ കിടന്ന ജനലിലൂടെ അടുക്കള വാതിലിന്റെ കുറ്റികള്‍ നീക്കി അകത്ത് കടന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുറിയില്‍ ചെന്ന് കട്ടിലിലിരിക്കുകയും ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ തൊടുകയുമായിരുന്നു. ദേഹത്താരോ സ്പര്‍ശിക്കുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഇയാളെക്കണ്ട് നിലവിളിച്ചു. ഇതോടെ കയ്യിലിരുന്ന വടി കൊണ്ട് പെണ്‍കുട്ടിയെ അടിച്ചശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Related posts