ചുരിദാര്‍ മാറ്റി മുണ്ട് ഉടുപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഭസ്മം പൂശി ! യുവതിയെ പീഡിപ്പിച്ച ശേഷം വ്യാജ ജോത്സ്യന്‍ പാര്‍ട്ടിഗ്രാമത്തില്‍ വിലസുന്നു…

യുവതിയെ പീഡിപ്പിച്ച വ്യാജ ജോത്സ്യന്‍ ഇപ്പോഴും നെഞ്ചുവിരിച്ചു നടക്കുന്നുവെന്ന് ആരോപണം. കണ്ണൂരിലാണ് സംഭവം. വിട്ടുമാറാത്ത ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് യുവതി കണ്ണൂര്‍ മയ്യില്‍ ജ്യോതിഷ ചികിത്സ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ചന്ദ്രഹാസന്‍ എന്ന ജ്യോതിഷനെ സമീപിച്ചത്. 35 തവണ കോടതി പോലീസിനോട് നടപടി ആവശ്യപ്പെട്ടിട്ടും പ്രതിയെ അറസ്റ്റു ചെയ്യാന്‍ അവര്‍ക്ക് ധൈര്യമില്ല. സിപിഎം ജില്ലാ നേതാക്കളുടെ ഇടപെടലില്‍ ബലാല്‍സംഗം അടക്കം ഉള്ള കുറ്റം ചുമത്തിയ പ്രതിയാണ് പാര്‍ട്ടി ഗ്രാമത്തില്‍ വിലസുന്നത്. അസുഖം പൂര്‍ണ്ണമായും വിട്ടുമാറുന്നതിന് 25000 രൂപ ചെലവ് വരുന്ന പൂജ ചെയ്യണമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് യുവതി ഇയാളുടെ അടുത്തെത്തിയത്. തുടര്‍ന്ന് സ്വന്തം സ്വര്‍ണ്ണം സുഹൃത്തിന് നല്‍കി 15000 രൂപ സംഘടിപ്പിച്ചു. പൂജാകര്‍മങ്ങള്‍ക്കായി ഏപ്രില്‍ മാസം മൂന്നാം തീയതി വൈകീട്ട് കണ്ണാടിപ്പറമ്പിലെ ജ്യോതിഷ കേന്ദ്രത്തില്‍ എത്തി. ചുരിദാര്‍ ധരിച്ച് പോയതിനാല്‍ പൂജ കര്‍മ്മങ്ങള്‍ക്ക് വിഘ്നമുണ്ടാകുന്നെന്നും,…

Read More

ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ നോക്കി 45കാരന്‍ ! അരിവാള്‍ കൊണ്ട് അയാളുടെ ജനനേന്ദ്രിയം വെട്ടിയരിഞ്ഞ് യുവതിയുടെ ചെറുത്തുനില്‍പ്പ്…

ഭര്‍ത്താവില്ലാത്ത സമയം നോക്കി വീട്ടില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിക്കാന്‍ നോക്കിയ 45കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹായിലാണ് സംഭവം. സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ സ്ത്രീ തന്നെയാണ് പോലീസ് ഔട്ട്‌പോസ്റ്റിലെത്തി വിവരം പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. 45കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകന്‍ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനുപിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീയെ ആദ്യം മര്‍ദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനിന്നു.…

Read More

ലൈംഗികമായി ഉപയോഗിച്ചത് 30ലേറെ സ്ത്രീകളെ ! ഉയര്‍ന്ന കുടുംബത്തില്‍ പെട്ടവരായതിനാല്‍ മാനഹാനി ഭയന്ന് പരാതി നല്‍കുന്നതില്‍ നിന്ന് ഇരകള്‍ പിന്‍വലിയുന്നു; കോട്ടയത്തെ 24കാരന്‍ വിചാരിച്ചതിലും വലിയ ഭീകരന്‍…

സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും വലയില്‍ വീഴ്ത്തി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ യുവാവ് വിചാരിച്ചിരുന്നതിലും വലിയ ഭീകരനെന്ന് വിവരം. കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നത്.പക്ഷേ മാനഹാനി ഭയന്ന് പലരും പരാതി നല്‍കാന്‍ മുമ്പോട്ടു വരാതിതിരിക്കുന്നത് പോലീസിനെ കുഴയ്ക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം കല്ലറ മറ്റം ജിത്തുഭവനില്‍ ജിന്‍സു എന്ന 24 കാരനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ ഇരകളില്‍ മുപ്പതിലേറെപേര്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഫേസ്ബുക്കിലൂടെ ഇരകളെ ആദ്യം പരിചയപ്പെടുന്നതാണ് രീതി. പിന്നീട് അവരെ പ്രണയത്തില്‍ വീഴ്ത്തി ചിത്രങ്ങളെടുക്കും. പിന്നീട് അതുവെച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഈ രംഗവും ഫോണില്‍ പകര്‍ത്തി അതുവെച്ച് തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്യും. സംഭവത്തില്‍ മൊഴി നല്‍കാന്‍ ആരും മുമ്പോട്ടു വരാത്തതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍…

Read More

ദേഹത്താരോ സ്പര്‍ശിക്കുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി കണ്ടത് കട്ടിലില്‍ ഇരിക്കുന്ന യുവാവിനെ; അര്‍ധരാത്രിയില്‍ അതിസാഹസികമായി പെണ്‍കുട്ടിയുടെ കിടപ്പറയില്‍ കടന്ന യുവാവ് പിടിയിലായതിങ്ങനെ…

പത്തനംതിട്ട: പാതിരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ കട്ടിലില്‍ കയറിയ യുവാവ് പിടിയില്‍. കല്ലറക്കടവ് മാങ്കോട്ട് മേലേതില്‍ ഉണ്ണി(33)യെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ഉണ്ണി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കൊളുത്തിടാതെ കിടന്ന ജനലിലൂടെ അടുക്കള വാതിലിന്റെ കുറ്റികള്‍ നീക്കി അകത്ത് കടന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുറിയില്‍ ചെന്ന് കട്ടിലിലിരിക്കുകയും ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ തൊടുകയുമായിരുന്നു. ദേഹത്താരോ സ്പര്‍ശിക്കുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഇയാളെക്കണ്ട് നിലവിളിച്ചു. ഇതോടെ കയ്യിലിരുന്ന വടി കൊണ്ട് പെണ്‍കുട്ടിയെ അടിച്ചശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Read More