പ്രളയത്തിന് ശേഷം കല്ലടയാറ്റിൽ വൻ തോതിൽ മണലടിഞ്ഞു; രാത്രിയിൽ മണൽകടത്ത് വ്യാപകമാകുന്നതായി പരാതി

കൊ​ട്ടാ​ര​ക്ക​ര: വെ​ള്ള​പ്പൊ​ക്ക​ത്തി​നുശേ​ഷം ക​ല്ല​ട​യാ​റ്റി​ൽ നി​ന്നു​ള്ള അ​ന​ധികൃ​ത മ​ണ​ൽ​ക​ട​ത്ത് വ്യാ​പ​ക​മാ​യി .രാ​ത്രിയിലാണ് മ​ലൂ​റ്റും ക​ട​ത്തും ന​ട​ന്നു വ​രു​ന്ന​ത്. ക​ല്ല​ട​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​രു​കയും ​ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യും ചെ​യ്ത സ​മ​യ​ത്ത് ആ​റ്റി​ൽ വ​ലി​യ തോ​തി​ൽ മ​ണ​ൽ ശേ​ഖ​രം അ​ടി​ഞ്ഞുകൂ​ടു​ക​യു​ണ്ടാ​യി.

വ​ർ​ഷ​ങ്ങ​ളാ​യി ന​ടന്നു ​വ​ന്നി​രു​ന്ന മ​ണ​ലൂ​റ്റു നി​മി​ത്തംആ​റ്റി​ലെ മ​ണ​ൽ​സ​മ്പ​ത്ത് ന​ഷ്ട​മാ​യിരു​ന്നു. ഇ​പ്പോ​ഴ​ത്തെ വെ​ള്ള​പ്പൊ​ക്കത്തോ​ടെ​യാ​ണ് ഇ​തി​നു പ​രി​ഹാ​ര​മാ​യത്.​ഈ മ​ണ​ൽ​സ​മ്പ​ത്താ​ണ് വീ​ണ്ടുംകൊ​ള്ള​യ​ടി​ച്ചു തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. കു​ന്ന​ത്തൂ​ർ, താ​ഴം ,ക​രി​മ്പി​ൻ പു​ഴ, ആ​റ്റു​വാ​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽമ​ണ​ലൂ​റ്റു ന​ട​ന്നു വ​രു​ന്നു.

ആ​റി​ന്‍റെമ​റു​ക​ര​യി​ൽ നി​ന്നും വ​ള്ള​ങ്ങ​ളി​ൽ ഇ​ക്ക​രെ​യെ​ത്തി​യാ​ണ് രാ​ത്രി കാ​ല​ങ്ങളി​ൽ മ​ണ​ൽ വാ​രു​ന്ന​ത്. ഇ​ത് മ​റു​ക​രയി​ലെ​ത്തി​ച്ച് ആ​റ്റു​തീ​ര​ങ്ങ​ളി​ൽ സം​ഭ​രിച്ചു ​സൂ​ക്ഷി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തി വ​രുന്ന​ത്. ആ​റ്റി​ന​ക്ക​രെ​യു​ള്ള ക​ട​മ്പ​നാ​ട് ,ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാണ് ​മ​ണ​ൽ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ.​

പോലീ ​സും റ​വ​ന്യു അ​ധി​കൃ​ത​രും ഇ​ത്ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.ക​ല്ല​ട​യാ​റ്റി​ൽ നി​ന്നും മ​ണ​ൽ വാ​രു​ന്ന​ത് നി​യ​മ​പ​രാ​യി നി​രോ​ധി​ച്ചിട്ടു​ള്ള​താ​ണ്. അ​നി​യ​ന്ത്രി​ത​മാ​യ മ​ണലൂ​റ്റു മൂ​ല​മു​ണ്ടാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​ത്. ഇ​തുലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ മ ണ​ലൂ​റ്റും ക​ട​ത്തും.

Related posts