മണൽ ലോറിക്ക് പിന്നാലെ എത്തിയ പോലീസ് ജീപ്പിനു മുകളിലേക്ക് മണൽ തള്ളിൽ  അപായപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് പോലീസ്

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി​യി​ൽ പോ​ലീ​സി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ മ​ണ​ൽ​മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ശ്ര​മം. പോ​ലീ​സു​കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.എ​രി​പു​രം ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പം വ​ച്ചാ​ണ് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ന്ന ലോ​റി രാ​ത്രി​കാ​ല​പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പ​ഴ​യ​ങ്ങാ​ടി എ​സ്ഐ കെ.​ഷാ​ജു​വും ക​ണ്ട​ത്.

പോ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ലോ​റി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ൽ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​ണ​ൽ പോ​ലീ​സ് ജീ​പ്പി​ന്‍റെ മു​ന്നി​ലേ​ക്ക് ത​ട്ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ജീ​പ്പ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​റി സ​മീ​പ​ത്തെ വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ലോ​റി​യു​മാ​യി മ​ണ​ൽ​മാ​ഫി​യ​സം​ഘം ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു.പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ണ​ൽ​ക​ട​ത്ത് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്. തു​ട​ർ​ന്നാ​ണ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​ത്.​സം​ഘ​ത്തി​ൽ ക്രൈം ​എ​സ്ഐ കെ.​മു​ര​ളി,സി​പി​ഒ.​സി​ദി​ഖ് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts