പ​ഴ​ശി പാ​ർ​ക്ക് പത്ത് ദി​വ​സ​ത്തി​നി​ടെ സ​ന്ദ​ർ​ശി​ച്ച​ത് 2500 ഓ​ളം പേ​ർ

മാ​ന​ന്ത​വാ​ടി: ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ശേ​ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്ന് കൊ​ടു​ത്ത പ​ഴ​ശി പാ​ർ​ക്കി​ൽ 10 ദി​വ​സ​ത്തി​നി​ടെ സ​ന്ദ​ർ​ശി​ച്ച​ത് 2500 ഓ​ളം പേ​ർ. ഈ ​കാ​ല​യ​ള​വി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന് വ​രു​മാ​ന ഇ​ന​ത്തി​ൽ ല​ഭി​ച്ച​താ​ക​ട്ടെ 63,220 രൂ​പ​യും. ക​ബ​നി പു​ഴ​യോ​ര​ത്ത് പ്ര​കൃ​തി ര​മ​ണി​യ​മാ​യി നി​ർ​മ്മി​ച്ച പാ​ർ​ക്ക് 1994 ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ബോ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ നി​ന്നാ​യി ഡി​ടി​പി​സി​ക്ക് ന​ല്ലൊ​രു തു​ക വ​രു​മാ​ന ഇ​ന​ത്തി​ൽ ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പ് കു​ത്തു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​യി​രു​ന്ന പാ​ർ​ക്ക് ക​ഴി​ഞ്ഞ മാ​സം 27നാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്ന് കൊ​ടു​ത്ത​ത്.

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ 50 ല​ക്ഷം രൂ​പ​യും ഡി​ടി​പി​സി​യു​ടെ 38 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ർ​ക്ക് ന​വീ​ക​രി​ച്ച​ത്. ന​ട​പ്പാ​ത, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ബോ​ട്ടിം​ഗ്, വി​ക​ലാം​ഗ​ർ​ക്കാ​യു​ള്ള ടോ​യ്ല​റ്റ് എ​ന്നി​വ​യെ​ല്ലാം സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ നി​ത്യേ​ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച് വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഡി​സം​ബ​ർ 30 നാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം ഏ​റ്റ​വും കു​ടു​ത​ൽ പേ​ർ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച​ത്. 552 പേ​ർ ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ക​യും 14450 രൂ​പ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്തു.

മു​തി​ർ​ന്ന​വ​ർ​ക്ക് 20 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 10 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. സ്റ്റി​ൽ ക്യാ​മ​റ​ക്ക് 20 രൂ​പ​യും വീ​ഡി​യോ ക്യാ​മ​റ​ക്ക് 100 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ര​ണ്ട് പേ​ർ​ക്ക് സ​ഞ്ചാ​രി​ക്കാ​വു​ന്ന പെ​ഡ​ൽ ബോ​ട്ടി​ന് 200 രൂ​പ​യും നാ​ല് പേ​ർ​ക്കു​ള്ള ബോ​ട്ടി​ന് 350 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ പാ​ർ​ക്ക് മു​ഴു​വ​ൻ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും. ഇ​തോ​ടെ പ്ര​വ​ർ​ത്ത​നം സ​മ​യം ഒ​ന്പ​ത് വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ക്കാ​ൻ ക​ഴി​യു​ക​യും കൂ​ടു​ത​ൽ പേ​ർ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പാ​ർ​ക്ക് മാ​നേ​ജ​ർ ബൈ​ജു പ​റ​ഞ്ഞു.

Related posts