പണിമുടക്കിൽ സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ​റേ​ഷ​നി​ല്‍ തൊ​ഴി​ലെ​ടു​ത്ത എഐടിയുസിയുടെ നിലപാടിൽ പ്രതിഷേധം

പ​ത്തനാ​പു​രം: എ ​ഐ ടി ​യു സി ​നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു.​ദേ​ശീ​യ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​തെ സി​പി​ഐ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ​റേ​ഷ​നി​ല്‍ തൊ​ഴി​ലെ​ടു​ത്ത യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ​യും,പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ഒ​രു​വി​ഭാ​ഗം എ ​ഐ റ്റി ​യു സി ​തൊ​ഴി​ലാ​ളി​ക​ള്‍.​സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​നി​ലെ സി​പി​ഐ അ​നു​കൂ​ല തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​ണ് പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​തെ തൊ​ഴി​ലെ​ടു​ത്ത​ത്.​എ​സ്എ​ഫ്സി​കെ​യി​ലെ ടാ​പ്പിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും,ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​മു​ള്‍​പ്പെ​ടെ സം​ഘ​ട​ന​യി​ല്‍​പ്പെ​ട്ട​വ​ര്‍ കു​മ​രം​കു​ടി,ചി​ത​ല്‍​വെ​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​സ്റ്റേ​റ്റു​ക​ളി​ലെ​ത്തി പ​ണി​യെ​ടു​ക്കു​ക​യും,ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.​

എ​സ്എ​ഫ്സി​കെ സി​പി​ഐ ഭ​രി​ക്കു​ന്ന കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ലാ​ണ്.​എ​ന്നാ​ല്‍ പ​ത്ത​നാ​പു​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ സി​പി​ഐ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.​എ​ഐ​ടി​യു​സി നി​ല​പാ​ടി​ല്‍ സി​ഐ​ടി​യു,ഐ​എ​ന്‍ റ്റി​യു​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Related posts